താൾ:Rasikaranjini book 3 1904.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6.ശയനേഷ്ഠവേശ്യ--കിടപ്പിന്റെവട്ടം തേവടിമട്ടായിരിക്കണം.സന്ധ്യകഴിഞ്ഞാൽ അകത്തു മട്ടപ്പാലൊ ചന്ദനത്തിരിയൊ പുകച്ചു ചുളുക്കില്ലാതെ ധൂളിമെത്ത വിരിച്ചു മുറുക്കി മേൽകഴികി മുഖംമിനുക്കി തല ചീന്തിപ്പൂച്ചൂടി പൊട്ടുതൊട്ടു വില്ല തേച്ച്..... ശേഷം മഹാത്ഭിശ്ചിന്ത്യം.

പ്രഥമതന്ത്രം സമാപ്തം

                                                                                                                                              രണ്ടാം തന്ത്രം
                                                                                                                                                 മറിമായം
   തറവാട്ടുകാർയ്യത്തെപ്പററി എന്നു മാത്രമല്ല തറവാട്ടുകാരെപ്പററി യാതൊന്നും ഭർത്താവിനോടു പറയാതെ കഴിച്ചുകൂട്ടേണമെന്നാണ് അമ്മായിഅമ്മയുടെ ദൃഢനിശ്ചയം.ഇതു മനസ്സിലാക്കുന്നതിനുമുമ്പ് കുഡുംബഭരണസംബന്ധമായി പലതും ഭാർയ്യയോട് അമ്മാമൻ സംസാരിച്ചതിന്ന് ഒരു മുളക്കംകൂടി കിട്ടാതതെ കഷ്ണിച്ചിട്ടുണ്ട്.ഒരിക്കൽ 'അതൊക്കെ പുരുഷന്മാരുടെ കാർയ്യാണ് എനിക്കതിനെപ്പററി പറവാൻ അവകാശവും ആഗ്രഹവുമില്ല'എന്ന് അമ്മായിഅമ്മ പറഞ്ഞതിന്നുശേഷം അമ്മാമൻ ഒന്നും പറയാറില്ല.ആ വിഷയത്തെപ്പററി തന്റെ ഭർയ്യ തന്നോടൊന്നും പറയില്ലെന്നുളള ഭർത്താവിന്റെ ബോദ്ധ്യത്തിനെ അസ്തിവാരമാക്കി കെട്ടി ഉയർത്തിയതാണ് മറിമായമെന്ന മണിമാളിക.
             സ്ഥലച്ചുരുക്കത്താൽ രണ്ടു ശെപ്പടിവിദ്യമാത്രമെ ഇവിടെ പറയുന്നുളളൂ.

ഞങ്ങടെ നാലുകെട്ടും ശ്രാമ്പിയുംകൂടി യോജിപ്പിച്ച കയ്യാലക്കു തെക്കോട്ടൊരു വാതിലുണ്ട്.ഒരു ദിവസം സന്ധ്യാനേരത്ത് ദേഹപ്രക്ഷാണനത്തിനുളള സോപ്പുമുതലായ കോപ്പുകളെ ഒരു കയ്യിൽ പിടിച്ചും വേണ്ടപോലെ ദേഹം മറക്കുന്നതിന്നു മറെറ കൈകൊണ്ടു വാതിലിൽ പിടിച്ചും അമ്മായിഅമ്മ ആരോടൊ സംസാരിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/382&oldid=168562" എന്ന താളിൽനിന്ന് ശേഖരിച്ചത്