താൾ:Rasikaranjini book 3 1904.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിൽ കമലോത്ഭവൻ അമ്മായിഅമ്മയെ 'സൃഷ്ടിച്ച മണ്ണിലധികം മഷികൂട്ടി'യതു മുഖത്തുണ്ടാകുന്ന രക്തക്ഷോഭം മറെക്കുന്നതിന്നു വളരെ ഉപകാരമായിട്ടാണ് വരാറുളളത്. അമ്മായിഅമ്മായുടെ ക്ഷമാബലം പറങ്ങോടന്റെ കാർയ്യത്തിൽ ദിനന്തോറും പ്രത്യക്ഷപ്പെടുന്നുണ്ട്.അമ്മായിഅമ്മയുടെ ഈ സന്തതിക്ക് അമ്മാവന്റെ കണക്കായി വേണ്ടതിന്നും വേണ്ടാത്തതിന്നും ചെയ്തു കുററത്തിന്നും ചെയ്യാൻപോകുന്ന കുററത്തിന്നും വേറെ ആരെങ്കിലും ചെയ്തു കുററത്തിന്നും മുട്ടാതെ പ്രഹരവും,വീട്ടിലുളള സ്ത്രീകളുടെ വകയായി തരം കിട്ടുമ്പോഴൊക്കെയും തലയ്ക്കു ചൊട്ടും കിട്ടിവരുന്നുണ്ട്.ഇതിനെല്ലാം പുത്രനെ വിളിച്ചു നല്ലവാക്കു പറയുന്നതല്ലാതെ ആരോടെങ്കിലും ലവലേശം പരിഭവം കാണിക്കയില്ല.ഒരിക്കൽ അർദ്ധരാത്രി സമയത്തു പറങ്ങോടൻ ഗാഢനിദ്രയിലിരിക്കുമ്പോൾ വിളിച്ചുണർത്തി അമ്മാവൻ പ്രഹരിച്ചിട്ടുണ്ട്.അതിന്നുശേഷം അവൻ മുകളിൽ കിടക്കാൻ പോകാറില്ല എന്നല്ലാതെ അമ്മായിഅമ്മ അതിന്നും മിണ്ടീട്ടില്ല.

5.സ്നേഹേഷുമാതാ--ഭർത്താവിനെ സ്നേഹിക്കുന്നതിൽ പെററ അമ്മയെപ്പോലെ ആചരിക്കണമെന്നാണിതിന്റെ താല്പർയ്യം.അമ്മായിഅമ്മക്ക് അമ്മാമന്റെ പരിഗ്രഹപദവിലഭിച്ചതിന്നു ശേഷം ഒരു ദിവസമെങ്കിലും അദ്ദേഹത്തിന്റെ ഊണിന്നൊ തേച്ചുകുളിക്കൊ സമയം തെററീട്ടില്ല.അദ്ദേഹത്തിന്നു മസൂരിദൂനമുണ്ടായതിൽനിന്നു ജീവിച്ചുവന്നത് അമ്മായിഅമ്മയുടെ ശുശ്രൂഷകൊണ്ടാണെന്നു പരബോദ്ധ്യമാണ്.അമ്മായിഅമ്മക്കു മസൂരീദീനം ഉണ്ടായിട്ടില്ലാതിരിക്കെ നിർഭയമായി രാവും പകലും തൊട്ടിരുന്നു ശുശ്രൂഷചെയ്തതിനെപ്പററിവല്ലവരും യഥാസംഗതിയായി പറഞ്ഞാൽ തൽക്ഷണം അമ്മാവന്റെ നേത്രങ്ങളിൽനിന്ന് അശ്രുക്കൾ ഒഴുകുന്നതു കാണാം.ഒരു ദിവസം അമ്മാവൻ മുകളിൽ കിടന്നുറങ്ങുമ്പോൾ അമ്മായിഅമ്മയും മററു സ്ത്രീകളുംകൂടി അത്താഴത്തിന്നിരിക്കയായിരുന്നു.(പുതിയ പരിഷ്കാരം വന്നതിന്നു ശേഷമേ ഒപ്പം ഉണ്ണുന്നതും മുമ്പിലുണ്ണുന്നതും നടപ്പായിട്ടുളളൂ.)നാട്ടിലുളളവരുടെ ഗുണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/380&oldid=168560" എന്ന താളിൽനിന്ന് ശേഖരിച്ചത്