താൾ:Rasikaranjini book 3 1904.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] ജാതിനിർണ്ണയം ൩൭

ഖ്യം ജാതിമതസ്ഥന്മാരേയും അവരിൽ ഓരോരുത്തരും പ്രത്യേകം ഓരോ ആചാരങ്ങളെ അനുഷ്ഠിച്ചു പോരുന്നുതായും , നാം ദൃഷ്ടാന്ത ത്തിൽ കണ്ടുവരുന്നു. ഇവരുടെ ഉല്പത്തി ഏതുവിധമെന്നും, ഓരോ രുത്തർക്കും വിഹിതകർമ്മങ്ങൾ എന്തെല്ലാമെന്നും മറ്റും സൂക്ഷ്മമായി ഗ്രഹിച്ചിട്ടുള്ളവർ നമ്മുടെ വർഗ്ഗക്കാരിൽ വളരെ അപൂർവ്വമാണെന്നു തന്നെ പറയാം . നാം ഇദംപ്രഥമമായി ഗ്രഹിയ്ക്കേണ്ടത് മുൻപ റഞ്ഞ വിഷയങ്ങളെയാണന്നും നിസ്സംശയമാണല്ലൊ . എന്നാൽ ഇവകളെ വിശദീകരിയ്ക്കുന്ന ഗ്രന്ഥങ്ങൾ പോലും ഇക്കാലത്ത് അ ത്യന്തം അപൂർവ്വമായിരിക്കുന്നു . എങ്കിലും ഇതിന്റെ അത്യാവശ്യക തയെ വിചാരിച്ച് പരിശോധിച്ചതിൽ 'ജാതിനിർണ്ണയം' എന്ന ഗ്ര ന്ഥത്തിന്റെ അല്പഭാഗം ( 108 ശ്ലോകം ) മാത്രം എന്റെ കൈവ ശം കിട്ടിയിരിക്കുന്നു . മഹാജനങ്ങളുടെ ഉപയോഗത്തിന്നുവേണ്ടി കിട്ടിയടത്തോളം ഭാഗം ശ്ലോകങ്ങളേയും കേരളീയഭാഷയിൽ അവ കളുടെ സാരാർത്ഥങ്ങളേയും പ്രസിദ്ധം ചെയ്യുന്നതിൽ വായനക്കാർക്കു എന്റെ പേരിൽ സന്തോഷം ജനിക്കുന്നതല്ലാതെ ഒരിക്കലും അപ്രീ തിയുണ്ടാവുകയില്ല എന്നു വിശ്വസിക്കുന്നു.

        ഗുരുവിഘ്നേശവാഗ്വ്യാസദക്ഷിണാമൂർത്തിഷൺമുഖൻ
        നത്വാബാലപ്രബോധാർത്ഥംക്രിയതേജാതിനിർണ്ണയഃ        (1)
        ഗുരു, വിഘ്നേശൻ, വാണി, വ്യാസൻ,  ദക്ഷിണാമൂർത്തി , സുബ്ര

ഹ്മണ്യൻ , ഇവരെ നമസ്കരിച്ചിട്ട് ബാലന്മാർക്ക് അറിവിനുവേണ്ടി എന്നാൽ ജാത്യാചാരങ്ങളുടെ നിർണ്ണയം ചെയ്യപ്പെടുന്നു.

        ജാതിർന്നാമമനുഷ്യസ്ഥാജന്മകർമ്മസമുത്ഭവാ
        ബ്രാഹ്മണത്വാദികാസാചവർണ്ണസങ്കരതോദ്വിധാ               (2)
        മനുഷ്യരിൽ  ഇരിക്കുന്ന  ജാതി   ജന്മകർമ്മങ്ങളിൽനിന്നുത്ഭവി

ക്കുന്നതാണ് . അത് ബ്രാഹ്മണത്വം, ക്ഷത്രിയത്വം , വൈശ്യത്വം, ശൂദ്രത്വം, ഇവകളാകുന്നു . ഈ നാലുജാതീയന്മാർക്കും വർണ്ണങ്ങളെ ന്നു പേർ പറയും . വർണ്ണങ്ങൾ തമ്മിലുള്ള സാങ്കർയ്യം നിമിത്തം സ കരജാതീയരൊന്നു വേറെ ജനിക്കുന്നു . അപ്പോൾ ലോകത്തിൽ എ

ല്ലാം കൂടി വർണ്ണമെന്നും സങ്കരമെന്നും രണ്ടു ജാതീയന്മാരാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/38&oldid=168559" എന്ന താളിൽനിന്ന് ശേഖരിച്ചത്