താൾ:Rasikaranjini book 3 1904.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുന്നു എന്നു നടിക്കണം ;സങ്കടം പറകയുമരുത്.താൻ എടുക്കുന്ന പണികളെല്ലാം ഭർത്താവിനെ അറിയിക്കണം.അറിയിക്കാതിരിക്കുന്നതാണെങ്കിൽ അസാദ്ധ്യമായിട്ട് വല്ലതും ചെയ്തിട്ടുളളതിനെ മാത്രമേ പാടുളളൂ.ഈ അടവിൽ അമ്മായിഅമ്മക്കു അധികം അഭ്യാസം വേണ്ടിവന്നിട്ടില്ല.എന്തുകൊണ്ടെന്നാൽ'ജന്മനാ ജായതെ ദാസി കർമ്മണാ ക്രിയതെ പ്രിയ'എന്നാണ് അമ്മായിഅമ്മക്കുളള ശരിയായ മനുസ്മൃതി.ഗ്രാമത്തിൽ അടിച്ചുതളിക്കാൻ പോയതിൽ ആനപ്പട്ടര് സംബന്ധമായി പറങ്ങോടൻ എന്ന ഒരു പുത്രൻ ജനിച്ചതോട്കൂടി പട്ടരും ചത്തു.അതിൽ പിന്നെയാണ് വീട്ടിൽ അടിച്ചുതളിക്കാൻ വന്നതും ചാരിത്രശുദ്ധികണ്ട് അമ്മാവൻ ക്ലാസുകയററം കൊടുത്തതും. 3.രൂപേഷ്ഠലക്ഷ്മി--തലമുടിയില്ലെങ്കിൽ കരുംകുതിരവാലൊ ചമരിവാലൊ വാങ്ങി കെട്ടണം.നിറം നന്നല്ലെങ്കിൽ റവിക്കകൊണ്ടൊ പുതിയപരിഷ്കാരപ്പാവാടക്കുപ്പായംകൊണ്ടൊ ആവരണം ചെയ്യണം.നിറത്തിന്നു ചേർച്ചയായ കല്ലുവെച്ചാഭരണമെ വാങ്ങാവൂ.ആ ദുഷ്ടബ്രഫ്മാവ് ഹൃദയവും വിഗ്രഹവും സൃഷ്ടിച്ചതു ബ്ലാക്ക് വാർണ്ണീഷുകൊണ്ടാണെങ്കിലും പല്ലും നഖവും വെളുത്തിരിക്കുമല്ലൊ.അതുകളെക്കൊണ്ട് കണ്ടു സംസാരിക്കുന്നവരുടെ ശ്രദ്ധ ചിന്നിച്ചിതറി പരക്കാതെ നിർത്തണം.വെളുത്തേടനു രണ്ടുറുപ്പിക അധികം കൊടുത്താലും വസ്ത്രം മുഷിഞ്ഞിരിക്കരുത്.ചുണ്ടുകറുക്കുന്നതിനെ മറച്ചു മോടിവരുത്താൻ ഇപ്പോൾ പലമാതിരി ചുവന്നമഷി അങ്ങാടിയിൽകിട്ടും.

4.ക്ഷമയാധരിത്രീ--എന്തുപദ്രവം ഏററാലും ഭൂമിദേവിയെപ്പോലെ ക്ഷമവേണമെന്നാണതിന്റെ താല്പർയ്യം.തന്നെ വല്ലവരും ഉപദ്രവിച്ചാൽ ഉറക്കത്തിൽകൂടി മറക്കാത്തതാണ് അമ്മായിഅമ്മയുടെ സ്വഭാവം.എന്നാൽ തനിക്കു കറയുളളതു പ്രതിവിധികൊളളുമ്പോൾ ശത്രുവിന്നു മാത്രം അറിയാമെന്നല്ലാതെ മററാരും അറിയില്ല.ഉളളിലുളള ക്ഷോഭം എത്രയെങ്കിലും അടക്കിവെക്കാൻ അമ്മായിഅമ്മക്കു ശക്തിയുണ്ട്.'ഉവശീശാപമുപകാരം'എന്ന കൂട്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/379&oldid=168558" എന്ന താളിൽനിന്ന് ശേഖരിച്ചത്