താൾ:Rasikaranjini book 3 1904.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആശാത്തിയായി വരിക്കാവുന്ന എന്റെ അമ്മായിഅമ്മയുടെ അഭിപ്രായത്തിൽ കാർയ്യങ്ങളിൽ മന്ത്രിയെപ്പോലെ ആചരിക്ക എന്നുളളത്,പെൺകിടാങ്ങൾ ഒരിക്കലും ആദ്യമായി ചെയ്പാൻ തുനിയരുത്.സാമാന്യം കാലപ്പഴക്കംവന്നു പലരും കാണേ ഒന്നിച്ചിരിക്കാനും സമന്മാരോടു സംസാരിക്കുംപോലെ അന്യന്മാർ കേൾക്കെ സംസാരിക്കാനും തുടങ്ങി രണ്ടുകുട്ടികൾ ഉണ്ടായതിന്നു ശേഷമേ പാടുളളു എന്നാണ്.എല്ലാ വിദ്യയിലും 'പാദംശിഷ്യസ്വമേദയം'എന്നുണ്ടല്ലൊ.ആ കൂട്ടത്തിൽ അമ്മായിഅമ്മുടെ സ്വബുദ്ധികൊണ്ട് ഈ അടവിന്ന് അസാരം ഭേദഗതിവരുത്തീട്ടുണ്ട്.അതായതു ഭർത്താവിനോളം വിദ്യാഭ്യാസം ഭാർയ്യക്കില്ലാത്തതായ ഈ കാലത്തു ഭാർയ്യ പറയുന്നതു കാർയ്യമായാലും ഭർത്താവ് അതിനത്ര വിലവെക്കുതല്ലായ്കയാലും അവനവന്റെ ബുദ്ധിസാമർത്ഥ്യംകൊണ്ടു കണ്ടുപിടിച്ചു എന്നു വരുന്നതുപ്രായേണ മനുഷ്യർക്കു രസകരമായിട്ടുളളതാകകൊണ്ടും സന്ദർഭങ്ങളേയും സംഭവങ്ങളേയും തഞ്ചത്തിൽ തിരിച്ച് ഒന്നും പറയാതെ ഭർത്താവിനെക്കൊണ്ടു വേണ്ടതു ചെയ്യിക്കുന്നതാണ്.തനിക്കു വല്ല അഭിപ്രായവുമുണ്ടെന്നു ഭർത്താവിനെ ഗ്രഹിപ്പിക്കരുതെന്നു മാത്രമല്ല തനിക്കു യാതൊരഭിപ്രായവുമില്ലെന്നു കഴിയുന്നതും ഭർത്താവിനെ ധരിപ്പിക്കുകയുംവേണം.ഇനി വിവരിക്കാൻ പോകുന്ന അടവുകളുടെ ഉദാഹരണങ്ങളിൽനിന്ന് ഈ പ്രയോഗം ഇപ്പോൾ പറഞ്ഞതിലും വ്യക്തമാകും.

2.കാണേഷ്ഠദാസി--ഭർത്താവിന്നുവേണ്ടുന്ന പ്രവൃത്തികൾ ചെയ്യുന്നതിൽ ദാസിയെപ്പോലെ ആചരിക്കണമെന്നാണ്. കുളിച്ചു തൊഴുവാൻ ദൂരത്തുളള ക്ഷത്രത്തിലേക്കു മെയ്യാഭരണങ്ങളേയും കസവുളള വസ്ത്രങ്ങളേയും ധരിച്ചുകൊണ്ട് പോകുന്നതിന്നോ ക്ഷേത്രത്തിൽ പോയി ദേവനെ തൊഴാതെ തന്റെ തരക്കാർ കെട്ടിയിരിക്കുന്ന ആഭരണങ്ങളുടേയും മററും തരം നോക്കി മനസ്സിലാക്കുന്നതിന്നോ വിരോധമില്ല.വിട്ടിന്നുളളിൽ വന്നാൽ റോട്ടിൽനടന്ന അന്നനടയും ആനനടയും തലയെടുപ്പും വിട്ട് ഇട്ടിച്ചിരിചെയ്യുന്ന മാതിരിയിൽ പണിഎടുക്കണം.എടുക്കുന്നതിലധികം പണി എടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/378&oldid=168557" എന്ന താളിൽനിന്ന് ശേഖരിച്ചത്