താൾ:Rasikaranjini book 3 1904.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കു ശരിയായി വഴികാണിച്ചുതന്നിട്ടുളളതും ഈ വിശ്വാസമാണെന്നു നിസ്സംശയം പറയാം.ഈ അന്വേഷണത്തിന്റെ ഫലപ്രാപ്തിയാണ് അമ്മായി അമ്മയുടെ അഞ്ചു തന്ത്രങ്ങളും ഒരു മന്ത്രവും.'ആറുകർണ്ണങ്ങൾ പുക്കാൽ മന്ത്രവും ഭേദിച്ചീടു'മെന്ന പ്രമാണമുളളവസ്ഥക്കു നൂറുകണ്ണുകാണുന്ന രസികരഞ്ജിനിയിൽ ആ മന്ത്രത്തിനെ വെളിപ്പെടുത്താൻ വിചാരിക്കുന്നില്ല.അഞ്ചു തന്ത്രങ്ങളുടെയും പേരടങ്ങിയ ഒരു ശ്ലോകം താഴെ ചേർക്കുന്നു.

                                                                                     'മയക്കം മറിമായഞ്ച മോഷണം നാരദക്രിയാ     
                                                                                      അഞ്ചാംപുരക്കസ്തിവാരമഞ്ചുണ്ടിങ്ങനെ തന്ത്രവും'
                                                                                                                                    _അ. പ. ൧. ൧൧.
                                                                                                                                ഒന്നാംതന്ത്രം
                                                                                                                                   മയക്കം

'മയക്കിക്കളളി' ' പെട്ടുമയങ്ങി'എന്നും മററും നാം സാധാരണയായി കേൾക്കാറുളള അർത്ഥത്തിലാണ് മയക്കമെന്ന പേർ ഈ തന്ത്രത്തിന്നു കൊടുത്തിട്ടുളളത്.കൊരങ്ങ് വിചാരിച്ചുവരുന്നമാതിരിയിൽ ഈ പ്രയോഗം മന്ത്രം ചൊല്ലിയോ മരുന്നുകൊടുത്തിട്ടോ അല്ല.കേരളത്തിലെ സ്ത്രീകൾക്കുമാത്രം അറിവുളളതുമല്ല.നീതിശാസ്ത്രങ്ങളിൽ കുലപത്നികൾ ആചരിക്കേണ്ടതായി വിധിച്ചിട്ടുളളതാണെന്നുമാത്രമല്ല പാസ്സില്ലാത്ത പുരുഷന്മാർക്കു വലിയ സർക്കാരുദ്യോഗം കിട്ടാൻ ഇതിൽപരമൊരു തന്ത്രമില്ലെന്നു എനിക്ക് അനുഭവമാണ്.നീതിശാസ്ത്രത്തിൽ ഇതിന്നു പറഞ്ഞിട്ടുളള അടവുകൾ ആരാണ് അതായ്ത് :

                                                      1.കായ്യേർഷ്ഠമന്ത്രീ                 4.ക്ഷമയാധരിത്രീ
                                                      2.കരണേഷ്ഠദാസീ                5.സ്നേഹഷ്ഠമാതാ
                                                      3.രൂപേഷ്ഠലക്ഷ്മി                   6.ശയനേഷ്ഠവേശ്യാ

1.കായ്യേർഷ്ഠമന്ത്രീ--എല്ലാവിദ്യയും ഗുരുമുഖേന സമ്പാദിക്കേണ്ടതാണെന്നുളളതിന്ന് ഒരുദാഹരണമാണ് 'കാർയ്യഷ്ഠമന്ത്രി'എന്ന ഒന്നാമത്തെ അടവ്.എന്തുകൊണ്ടെന്നാൽ ഈ കാർയ്യത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/377&oldid=168556" എന്ന താളിൽനിന്ന് ശേഖരിച്ചത്