താൾ:Rasikaranjini book 3 1904.pdf/376

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടക്കത്തക്കവണ്ണം സർട്ടിഫിക്കേററ് സമ്പാദിച്ച അമ്മായിഅമ്മ ഏതാണെന്നിനിയും സംശയം തീരാത്തവനിരവധിയുണ്ട്.എന്റെ തറവാട് കുട്ടിച്ചോരായതു മരുമക്കത്തായത്തിന്നു സ്വതസ്സിദ്ധമായ കേടുകൊണ്ടാണെന്നു അച്ചിക്കൊതിയന്മാരായ ചിലരും അമ്മാമനും പറയുന്നുണ്ട്. 'സഖ്യവും വിവാഹവും വ്യവഹാരവും തനിക്കൊക്കുമൊട്ടാഭിജാത്യമെന്നവരോടുവേണം'എന്നു പറഞ്ഞ് എന്റെ വീട്ടിലെ ചില കുട്ടികളുടെ നേരെ കടക്കണ്ണെറിയുന്നവരുമില്ലെന്നില്ല.അനന്തിരവന്മാരെ ആശാരിക്കോലക്ക് അഞ്ചുകോൽ ദൂരത്തു നിർത്തി കരിമുഖം കാണിക്കുന്നതുകൊണ്ടാണെന്ന് അനന്തിരവന്മാർ മിക്കവരും പറയുന്നുണ്ട്.'പളളിയിലെകാർയ്യം അളളാനറിയാം' എന്നു പറയുന്ന കൂട്ടത്തിൽ എന്റെ തറവാട്ടിൽ ഭദ്രം വീഴാനുളള കാരണം അമ്മായിപഞ്ചതന്ത്രത്തിന്റെയും തലെണ്ണമന്ത്രത്തിന്റെയും ഉളളിൽ ലയിച്ചിരിക്കുന്നതാണെന്നു എനിക്കും അമ്മായിഅമ്മക്കും മാത്രമേ അറിയാവൂ.മേൽപറഞ്ഞ ശ്രുതിവാക്യം അധികം 'നെട്ടുരു'ചെയ്യാത്തവൻ ഞാൻ മാത്രേമെ ഉളളൂ.ഇതിന്നുളള കാരണം അമ്മാവന്റെ പുത്രിയും സാക്ഷാൽ കാളിയുമായ 'മദ്ദള'ത്തിനെ അമ്മ എന്റെ കഴുത്തിൽ കെട്ടിത്തൂക്കിയതുകൊണ്ടാണെന്നു വീട്ടിലുളളവർ പറയുന്നുണ്ട്.അമ്മായിഅമ്മയുടെ മധുരവാക്കിലും പലഹാരത്തിലും പെട്ടുമയങ്ങിട്ടാണെന്നും കിംവദന്തിയുണ്ട്.'അവന്റെ കുപ്പായത്തിനും പപ്പാസിന്നും കാശുതട്ടിക്കാൻ കുറുക്കന്റെ കൌശലമാണെന്നു'കൃഷ്ണച്ചേട്ടനും പറയുന്നുണ്ട്.ഇങ്ങിനെ ഓരോരുത്തർ പറയുന്നതിനെ ഞാൻ സമ്മതിക്കുന്നില്ല.എല്ലാവരുംകൂടി പറയുന്നതിനെ നിഷേധിക്കുന്നതുമില്ല.എന്നാൽ ഒന്നുമാത്രം പറയാം.എന്റെ മദ്ദളം 'ശുദ്ധമദ്ദള'മാണ്.

പ്രധാനമായ മിക്ക സംഭവങ്ങൾക്കും ഹേതുവായി തിരശ്ശീലക്കപ്പുറമെങ്കിലുമൊരുപെണ്ണുണ്ടാകുമെന്നുളളതു വിശ്വസിച്ചു പ്രവൃത്തിച്ചാൽ വളരെ പിഴക്കില്ല.എന്റെ തറവാട്ടിന്റെ ധൂസരാവസ്ഥയെ സംബന്ധിച്ച് ഞാൻ ചെയ്ത അന്വേഷണത്തിൽ എനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/376&oldid=168555" എന്ന താളിൽനിന്ന് ശേഖരിച്ചത്