താൾ:Rasikaranjini book 3 1904.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മായുളളതോ കൈപ്പുളളതോ,കറുത്തോ,വെളുത്തോ,സുഗന്ധിയോ,ദുർഗന്ധിയോ,രുചിയുളളതോ,ഇല്ലാത്തതോ എന്നൊക്കെയാണ് നമുക്ക് അതിനെക്കുറിച്ചറിയാവുന്നത്.ഇത്രത്തോളമൊക്കെ ആത്മാവിനെപററിയും നമുക്കറിവുണ്ട്.ഓർമ,വിചാരം,ആഗ്രഹം,സ്നേഹം,വൈരാ മുതലായ ഗുണങ്ങളോടുകൂടിയതാകുന്നു ആത്മാവ്.സ്പർശിക്കുന്നു,രുചിക്കുന്നു എന്നു അറിയുന്നതുപോലെതന്നെ സ്നേഹിക്കുന്നു,വിചാരിക്കുന്നു,എന്നു തുടങ്ങിയുളളതും നമ്മൾ അറിയുന്നുണ്ട്.നമുക്ക് ഉപലബ്ധി എത്രമാത്രം അനുഭവമാകുന്നുവോ അത്രമാത്രം ചിന്തയും അനുഭവമാകുന്നു.ഇന്ദീയങ്ങളെക്കൊണ്ട് അനുഭവപ്പെടാവുന്നതു യാതൊന്നൊ അതാകുന്നു സ്ഥൂലവസ്തു.എന്നാൽ വിചാരം മുതലായത് പഞ്ചേന്ദ്രിയങ്ങൾക്ക് ഗോചരമല്ലാത്തതുകൊണ്ട് ആയത സ്ഥൂലവസ്തുവാകുന്നില്ല.അതിൽനിന്നു അതിക്രമിച്ചിട്ട് എന്തോഒന്നാകുന്നു.സ്ഥൂലവസിതുവിനെപ്പററി നമുക്ക് അറിവുള്ളേടത്തോളം അതിനെപ്പററിയും നമുക്കറിവുണ്ട്.

അത്രമാത്രംകൊണ്ടു പോരാ,ആത്മാവ് ദേഹത്തേക്കാൾ അധികം പ്രത്യക്ഷമാകുന്നു എന്നുതന്നെ പറയാം. നമ്മുടെ കണ്ണിന്നുനേരെ ഒരു മാമ്പഴമിരിപ്പുണ്ടെന്നിരിക്കട്ടെ.അത് നമ്മുടെ ഇന്ദീയങ്ങൾക്കു വിഷയമായി ഭവിക്കുന്നുണ്ട്.എന്നാൽ എങ്ങിനെയാണ് വിഷയമാകുന്നത്?ഉരുണ്ടും,നിറമുളളതും,സുഗന്ധിയും,രുചിയുളളതും ആയ ഒരു വസ്തുവാണ് അനുഭവപ്പെടുന്നത് എന്നു പറയുമായിരിക്കാം.വാസ്തവത്തിൽ അതല്ല.രൂപരസഗന്ധാദികളുടെ ഉപലബ്ധിയാണ് നമുക്ക് അനുഭവപ്പെടുന്നത്.ഉപലബ്ധി വസ്തുവാകുന്നില്ല.ഉപലബ്ധിയിൽനിന്നു വസ്തുവിനെ നാം ഊഹിക്കയാണ് ചെയ്യുന്നത്.നമ്മുടെ മനസ്സിലുളള അഭൂതാത്മകമായ ഉപലബ്ധി ഉപലബ്ധിയിൽനിന്ന് ഊഹ്യമായ വസ്തുവിനെക്കാൾ അധികം വിശ്വസിക്കത്തക്കതാകുന്നു.ഉപലബ്ധി അനുഭവവും വസ്തു സൽഭാവം ഊഹ്യവുമാണെന്നു വരുമ്പോൾ പ്രകൃതോദാഹരണത്തിൽ മാമ്പഴം ഉണ്ടെന്നു തോന്നുന്ന് എന്നല്ലാതെ വാസ്തവത്തിലുണ്ടെന്ന് പറവാനാണ് സംശയിക്കേണ്ടത്.രൂപസ്പർശാദികളെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/373&oldid=168552" എന്ന താളിൽനിന്ന് ശേഖരിച്ചത്