താൾ:Rasikaranjini book 3 1904.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നു വിചാരിച്ച് ജ്യോതിഷി ചീനക്കണ്ണാടിയുടെ ഫലമാണെന്നു കരുതാറുണ്ടൊ? ആശാരിക്കും ജ്യോതിഷിക്കും പ്രവർത്തിപ്പാൻ ആയുധങ്ങളുടെ സഹായംവേണ്ടിവരും.അതുപോലെതന്നെ ആത്മാവിന്നും ശരീരത്തിന്റെ സഹായം വേണമെന്നേയുളളൂ.ആശാരിയും ജ്യോതിഷിയും പ്രത്യക്ഷത്തിൽ ഉളളവരും ആത്മാവ് അപ്രത്യക്ഷവും അല്ലെ? എന്നാണെങ്കിൽ ഈ ഉദാഹരണം ആത്മാവുണ്ടെന്നു സാധിപ്പാൻവേണ്ടി കൊടുത്തട്ടുളളതല്ല.ഒരു വസ്തുവിന്നു മറെറാരു വസ്തുവിന്റെ അപേക്ഷയുണ്ടന്നുവെച്ച് ഒന്നു മറെറാന്നിന്റെ ഫലമായി വരുന്നില്ലെന്നു കാണിപ്പാൻവേണ്ടി മാത്രമാകുന്നു. വീണ ഴായിക്കുന്ന ഒരു ഭാഗവതത്തെപ്പോലെയാണ് ആത്മാവ്.യന്ത്രത്തിന്നു ശുദ്ധിയുളള കാലത്തോളം അതിൽനിന്ന് ഭാഗവതർ അതിമധുരങ്ങളായ നാദങ്ങളെ പുറപ്പെടുവിച്ചുകൊണ്ടിരിക്കും.കമ്പികൾക്ക് പഴക്കം ചെല്ലുന്തോറും നാദത്തിന്നു കുറവു വരുന്നു.ഇങ്ങിനെ നാദം നശിക്കുന്നതിൽനിന്നു ഭാഗവതർ നശിച്ചുവെന്ന് ആരെങ്കിലും അനുമാനിക്കാറുണ്ടൊ?ഒരു പുതിയ വീണ ഭാഗവതർക്കു കൊടുത്തുനോക്കു.ഭാഗവതരുടെ പാടവത്തിന്നു ഒരു കുറവും വന്നിട്ടില്ലെന്നു കാണാം.അതുപോലെതന്നെ ശരീരത്തിന്നു വാർദ്ധക്യം ചെല്ലുന്തോറും തലച്ചോറിന്നു ക്ഷീണം ബാധിക്കുന്നു.ഓർമ്മ നിൽക്കാതാകുന്നു.വിചാരശക്തി കുറയുന്നു.എന്തുകൊണ്ടെന്നാൽ വിചാരാദികളെ പ്രത്യക്ഷപ്പെടുത്തുന്ന ആ ഉപകരണം നശിക്കുന്നു,അത്രമാത്രമേയുളളൂ. അവയുടെ ഉല്പാദകൻ നശിച്ചിട്ടില്ല. ശരീരമുണ്ടെന്ന് അനുഭവമുണ്ട്.ആത്മാവിനെക്കുറിച്ച് അനുഭവമില്ല എന്നു പറയുന്നതുതന്നെ ശരിയല്ല.ആത്മാവിനെപററി നമുക്ക് എത്രത്തോളം അറിവുണ്ടോ അതിലധികം നമുക്ക് ശരീരത്തെപ്പററി അറിഞ്ഞുകൂടാ.

നമുക്ക് ശരീരത്തെപ്പററി അറിവുളളതെല്ലാം അതിന്റെ ഗുണങ്ങളാണ്.അത് കഠിനമോ മൃദുവോ,നീണ്ടോ,ചുരുണ്ടോ, മധുര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/372&oldid=168551" എന്ന താളിൽനിന്ന് ശേഖരിച്ചത്