താൾ:Rasikaranjini book 3 1904.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬ രസികരഞ്ജിനി [പുസ്തകം ൩

ണ്ടായിരുന്നതിനാൽ ഉടമസ്ഥൻ നമ്പൂരിക്ക് അതു തന്റെയാണെ ന്നു പറവാൻ ധൈർയ്യമുണ്ടായില്ല . അതിനാൽ അദ്ദേഹം മൌന മായിരുന്നതേയുള്ളു . ഉടമസ്ഥനെ കാണായ്കയാൽ ചെല്ലം അനാ മത്തായി സൂക്ഷിച്ചു . എന്നാൽ പിന്നത്തെ മുറജ്പത്തിന് ഉടമ സ്ഥൻതന്നെ വന്നു ചെല്ലത്തെ ആവശ്യപ്പെടുവാൻ അശേഷം കൂ സലില്ലാത്ത കാലമായി . അത്ര വേഗമാണ് പുകയില നമ്പൂരിമാ രുടെ ഇടയിൽ വ്യാപിച്ചത് . മറ്റുള്ള ജാതിക്കാരുടെ ഇടയിലെ ക ഥ പറവാനില്ലല്ലൊ.

                   ശ്രീപാർക്കുംസ്ഥാനമല്ലോഗിരിശ!തവശരം
                              തൂണിരത്നാകരംനൽ
                   ചാപംപൊൻകുന്ന്, സേവൻനിധിപതിരജത
                              ക്കുന്നിരിക്കുന്നദേശം
                    ആപീഡംചന്ദ്രകാന്തംതനുവിലണിയുവാൻ
                               ഭൂതിപിന്നെപ്പുരാരേ!
                    നീപോയിപ്പിച്ചതെണ്ടുന്നതുതലയിലെഴു
                                ത്തിന്റെതായാട്ടമല്ലേ? 
                                                       എസ്സ്. നാരായണൻനമ്പൂരി.
                                                 
                        ജാതിനിർണ്ണയം
                           
       കന്ന്യാകുമാരിമുതൽ   ഗോകർണ്ണംവരെ തെക്കുവടക്കു  നീളത്തിൽ

കിടപ്പുള്ള ഈ കേരളഭൂമി മുഴുവനും പുരാതന കാലത്തു ശ്രീപരശുരാ മനാൽ വിരചിയ്ക്കപ്പെട്ടതാണെന്നും അതിൽ പരദേശത്തുനിന്നും അ സംഖ്യം മഹാബ്രാഹ്മണരേയും മറ്റു വർണ്ണങ്ങളേയും കൊണ്ടുവന്നു നിവസിപ്പിച്ചതനുസരിച്ച് കേരളം സമൃദ്ധിയെ പ്രാപിച്ചതാണെ ന്നും , മറ്റും ഗ്രഹിക്കാത്തവർ നമ്മുടെ ഇടയിൽ വളരെ ദുർല്ലഭമാ

ണെന്നു തോന്നുന്നു . എന്നാൽ ഇപ്പോൾ ഈ കേരളത്തിൽ അസം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/37&oldid=168548" എന്ന താളിൽനിന്ന് ശേഖരിച്ചത്