താൾ:Rasikaranjini book 3 1904.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധനഞ്ജയവിജയം

       ..........
വിദ്യാ-- അതങ്ങിനെതന്നെ. (മറ്റൊരുദിക്കിൽ നോക്കിട്ട്) ദേവ!
 നോക്കു, നോക്കു,
     81. അംഗാരജ്വാലനേരിട്ടപരശരമേരി-
                     ച്ചെത്തിയശ്വത്തെയത്തൽ-
         സ്സാഗാതങ്കാൽഭൂമിപ്പിച്ചരമരുണനഹേം
                     വ്യംകുലത്വംവളർത്തി
         ഗംഗാപുത്രൻപ്രയോഗിച്ചൊരുമഹിതഹൂതാ-
                      ശാശൂഗംലോകനാശോ.
         ത്തംഗാപത്തെത്തിയെന്നോർത്തിടുമടവിലിതാ-
                      കത്തിയെത്തീവിയത്തിൽ
 പ്രതിഹാരി-- ദേവ! ഈ ഭയാനകമായ അഗ്നി നമ്മുടെ അടുക്ക്ലേ
     ക്കെത്തി
 വിദ്യാ--ഭദ്രേ! പേടിയ്ക്കേണ്ടാ. ഇതു കിരീടിയ്ക്കെന്തു സാരമാണ്? നോ
     ക്കൂ,നോക്കൂ,
      62. നീലച്ചുള്ളഞ്ജനത്തോടെതിരിടുമിരുളാ-
                    ലാബാരാമൂടിവിദ്യു-
           ന്മാലയ്ക്കുള്ളാഭകൊണ്ടങ്ങുടനുടനെവെളു
                    പ്പിച്ചുദിക്കാകമാനം 
           സ്ഥൂലാരാവത്തൊടൊത്തക്കളഭനിഭമിരു-
                    ണ്ടാശുവർദ്ധിച്ചധാരാ-
           ജാലത്താൽവാരുണാസ്ത്രപ്രസൃതഘനഘനം
                    തീയശേഷംകെടുത്തി
ഇന്ദൻ--ഈ വത്സൻ മഹാനുഭാവൻതന്നെ. 
പ്രതിഹാരി--ദേവ! കർണ്ണനിതാ നാഗാസ്ത്രമയച്ചു. ഇളകുന്ന ജിഹ്വാ
     യുഗളങ്ങളാൽ ഭയങ്കരമായ മുഖത്തുനിന്നു പുറപ്പെടുന്ന വിഷധൂ

മലേഖ തട്ടിയ പടത്തിന്മേലുള്ള രത്നങ്ങളാൽ മഴവില്ലിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/356&oldid=168533" എന്ന താളിൽനിന്ന് ശേഖരിച്ചത്