താൾ:Rasikaranjini book 3 1904.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണമിയ്ക്കുകയും ചെയ്തു).അനന്തരം വേദവ്യാസമഹർഷി ആചാര്യ സ്വാമികളുടെ അടുക്കൽ വരികയും ഭാഷ്യാന്തർഗ്ഗതങ്ങളായ ചി ല വിഷയങ്ങളെപ്പറ്റി പൂർവപക്ഷസമാധാനരൂപേണ പരസ്പരം ചില സംഭാദങ്ങൾ ചെയ്യുകയും മഹർഷി തന്മതത്തെ അത്യന്തം അ നുകരിക്കുകയും ദേവകൾ ഈ അമാനുഷനായ ആചാര്യസ്വാമിക ളെ പുഷ്പവൃഷ്ടി ചെയ്യുകയും അദ്ദേഹം ഏറ്റവും പ്രസന്നചിത്തനാ യി ഭവിയ്ക്കുകയും തൽസമയം മാതാവിനാൽ സ്മരിക്കപ്പെടുകയും ചെയ്തു.

                                              പാഴുര് വടക്കില്ലത്ത് ജാതവേദൻ നമ്പുതിരിപ്പാട് 

...............................................

                            പക്ഷിആസ്പത്രി
               (ഒരുഇംഗ്ലീഷ് മാസികയിൽനിന്ന് എടുത്തത്)
           .................
    ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ലണ്ടൻപട്ടണ

ത്തിൽ ചേർന്ന ,നാർവുഡ്, എന്ന പ്രദേശത്തു പോയാൽ നമുക്കു ലോകത്തിൽ മറ്റെവിടെ പോയാലും കാണ്മാൻ സാധിക്കാത്ത ഒരു പുതിയ കാഴ്ചകാണാം.ഇത് ഒരു പക്ഷി ആസ്പത്രിയാണ്.ലോക ത്തിൽ ദീനക്കാരായ മനുഷ്യരെ കിടത്തി ചികിത്സിപ്പാൻ ആസ്പത്രി കൾ അവശ്യം വേണ്ടതായ എത്ര ദേശങ്ങളിലാണ് മരുന്നുകൾ മാ ത്രം കോടുക്കുന്ന ഡിസ്പെൻസറികൾപോലും ഇല്ലാത്തത്? ഈ സ്ഥി തിക്കു ലണ്ടൻപട്ടണത്തിൽ പക്ഷികൾക്കുള്ള ആസ്പത്രിയുണ്ടെ ന്നു പറയുന്നത് ആ പട്ടണത്തിന്റെ അവാച്യമായ ഐശ്വര്യ ത്തേയും മഹിമയേയും ചുരുക്കത്തിൽ പ്രശംസിക്കുന്നതുപോലെത ന്നെയാകുന്നു.

    പ്രസ്തുത ആസ്പത്രിയുടെ സംസ്ഥാപകനും ഉടമസ്ഥനും അധി

പനും ഡാക്ടർ,ഡബ്ളിയൂ,വെയിൽ,(Dr.W.Vale)എന്ന ഇംഗ്ലീഷുകാരനാകുന്നു.ആസ്പത്രിയിൽ പ്രാവുകൾ,കിളികൾ,കോ ഴികൾ,താറാവുകൾ,മൈമാപ്പക്ഷികൾ,മയിലുകൾ മുതലായി

ദീനംപിടിച്ചു കിടക്കുന്ന അസംഖ്യം പക്ഷികൾ പലവിധം ചികി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/349&oldid=168526" എന്ന താളിൽനിന്ന് ശേഖരിച്ചത്