താൾ:Rasikaranjini book 3 1904.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യം മാതാവ് സഖേദം നിർബന്ധിക്കുക നിമിത്തം'മാതാവിനു വാർദ്ധ ക്യവശാൽ വല്ല സങ്കടവും നേരിടുന്ന പക്ഷം തൽക്ഷണത്തിക്കൽ എന്നെ സ്മരിച്ചാൽ ഉടന്നെ ഞാൻ വന്നു ബ്രപ്മോപദേശം ചെ യ്യ്ത് ബ്രപ്മസായൂജ്യത്തെ പ്രാപിക്കുകയും ഞാൻ സർവ്വകർമ്മങ്ങ ളെയ്യും ത്യജിച്ച ഒരു സന്യാസിയാണെങ്കിലും മാതാവിന്റെ പ്രേത സംസ്കാരാദി സകലകർമ്മങ്ങളെയും ചെയ്യ്തുകൊള്ളാം'മെന്നും മറ്റും ശപഥം ചെയ്ത് ആശ്വസിപ്പിച്ച് മാതാവിനെ മാകൃഗ്രഹത്തിങ്കൽ കൊണ്ടു ചെന്ന് മാതുലനെ ഭാരമേൽപ്പിച്ച് അവിടെ താമസിപ്പിത്തിട്ട് ഉടനെ അവിടെ നിന്നും പുറപ്പെട് ,കാശിയിങ്കൽ ചെ ന്ന് തന്ത്രസ്ഥനായും പരമഹംസനായും ,ശ്രേഷ്ഠനായും,ഇരിക്കുന്ന ഗോവി ന്ദസ്വാമി എന്ന യോകീശ്വരന്റെ അടുക്കൽ നിനും ക്രമ പ്രകാരം ബ്രപ്മദ്ധ്യാനപരിപാകംകൊണ്ട് ജിവമുക്തന്റെ സ്ഥാനത്തെ പ്രാപിക്കുകയുംചെയ്തു.എങ്കിലും ലോകോപകരത്തിനുവേണ്ടി സംസാരദ്ധ്വാന്തനാശകമായിരിക്കുന്ന ബദർയ്യാശ്രമത്തിങ്കൽ ചെന്നിരുന്നുകൊണ്ട് തങ്കലുള്ള അദ്വിതീയബ്രപ്മജ്ഞാനത്തിങ്കൽ നിന്നു ലബ്ധങ്ങളായും വേദപ്രതിപാദ്യങ്ങളായും ഉള്ള യുക്തികളാകുന്ന രശ്മി കളെക്കൊണ്ട് പ്രകാശമാനനായി ഇരിക്കുന്ന ശ്രിമൽഭാഷ്യസഹസ്രാം ശുവിനെ പ്രത്യക്ഷമാകുംനണ്ണം ഉദിപ്പിച്ചു(വേദാന്തത്തിന്ന് അ ദ്വൈതമതാനുസരേണ ഒരു ഭാഷ്യ നിർമിച്ചു.).ആസഹസ്രാംശു തമൊഗുണ രുപങ്ങലായിരിക്കുന്ന സകല അന്ധകാരങ്ങളെയും നശി പ്പിച്ച് എട്ടുദിക്കുകളും ശോഭായമാനമാക്കിച്ചെയ്തിട്ട് ത്രൈലോക്യവാ സികളായ എല്ലാജനങ്ങലെയും ബ്രപ്മാന്ദരസംസ്വാദനത്തിങ്കൽ സമർത്തൻന്മാരാക്കിത്തീർക്കുകയും ചെയ്തു(മേൽപ്പരഞ്ഞ ഭാഷ്യം സകല ജ നങ്ങൾക്കും ബ്രപ്മജ്ഞാനത്തിങ്കലേകാകുള്ള ഒരു മഹാമാർഗ്ഗമായി പരി

.......-----------------------------------
 ആചാർയ്യസ്വാമികളുടെ മാതൃഗൃഹം കൊച്ചീശ്ശീമ കണയന്നൂർ പ്രവര്ത്തിയിൽ

വെണിയനാട മുറിയിൽ മ്യല്പാഴൂരിയുടെ ഇല്ലമാണെന്ന് പറയുന്നത്

വാസ്തവമാണെന്നുള്ളതിലേക്ക് പല ദൃഷ്ടാന്തങ്ങളും ഉണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/348&oldid=168525" എന്ന താളിൽനിന്ന് ശേഖരിച്ചത്