താൾ:Rasikaranjini book 3 1904.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെയ്യുന്നു. രണ്ടാമത്തേതിൽ രോമങ്ങൾ എണീറ്റു പ്രാണിയെ പിടിപ്പാൻ ഉത്സാഹിക്കുന്നു. മൂന്നാമത്തേതിൽ പ്രാണിയെ വരി വരിഞ്ഞുകെട്ടിയിരിക്കുന്നു. പിന്നെത്തേതിൽ പ്രാണിയുടെ തൊണ്ടുമാ ത്രമായി ശേഷിച്ച മൃതശരീരം രോമങ്ങളുടെ ഇടയിൽനിന്നു കാറ്റു കൊണ്ട് പറന്നുപോവുകയും ചെയ്യുന്നു. ഈ ഛായകളിൽനിന്ന് ഒരു പ്രാണിയെ ഹിംസിച്ച് അതിന്റെ സാംരാംശമെല്ലാം ഗ്രസിക്കു ന്നതിനു ചെടിക്കു മൂന്നുദിവസം വേണമെന്നു മനസ്സിലാക്കേണ്ടി യിരിക്കുന്നു. മൂന്നുദിവസം കഴിഞ്ഞതിന്റെ ശേഷം രോമങ്ങൾ യ ഥാസ്ഥിതിയിൽ നിൽക്കുന്നതോടുകൂടി പ്രാണിയുടെ ദേഹാവശിഷ്ടം കാറ്റത്തു പറന്നുപോകുന്നു.ഇതു കഴിഞ്ഞാൽ പിന്നെയും രോമ ങ്ങളിൽനിന്ന് വെള്ളം സ്ഫുരിച്ചുതുടങ്ങും. എന്നാൽ രണ്ടാമതും ക ണിവെക്കുകയായി. ഇപ്രകാരം സസ്യവർഗങ്ങളും ഹിംസയ്ക്കു ഒരു ങ്ങുന്നുണ്ടെന്നുള്ള കാര്യം, ദുഷ്ടജനങ്ങളുടെയും, മൃഗങ്ങളുടെയും ഹിം സകൊണ്ട് അത്യന്തം പീഡിതന്മാരായിരിക്കുന്ന സാധുജനങ്ങളുടെ മനസ്സിന് എത്രത്തോളം അസ്വാസ്ഥ്യം വരുത്തുമെന്നു പറവാനു ണ്ടൊ? എന്നാൽ അവ ആചാരങ്ങളാണല്ലൊ എന്നു വിചാരിച്ചു കു റച്ചൊന്നു സമാധാനപ്പെടാം. സൃഷ്ടിയിൽ എന്തെല്ലാം വിശേഷ ങ്ങളുണ്ടെന്ന് ആർക്കുതന്നെ നിർണ്ണയിക്കാം? എസ്സ്. വി.


       തിരുമിഴി

(ദേവീസ്തോത്രം) പത്മേ, നിൻ ചാരുശോഭാഞ്ചിതമിഴിയിണ തൻ

         ഛായയുണ്ടായമൂലം 

പത്മം കണ്ണാക്കിവെച്ചനഖിലഖലകുഖം

   ദ്ധ്വാസനൻ  കംസവൈരി

പത്മത്തിൽതന്നെ വാഴുന്നിതുപകലിരവും

നന്മയിൽ ബ്ര:ഹ്മദേവൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/342&oldid=168519" എന്ന താളിൽനിന്ന് ശേഖരിച്ചത്