താൾ:Rasikaranjini book 3 1904.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിചാരിപ്പാൻ നമുക്ക് അവകാശമില്ല. എന്തെന്നാൽ ഈ ചെ ടിയുടെ അനുഭവം നമുക്കില്ലെങ്കിലും ഇതുപോലെ വിഷവായുവിനെ

പുറപ്പെടുവിക്കുന്നതായ  "ചേര്"        മുതലായ  വൃക്ഷങ്ങൾ  കണ്ടും,  അവ

യുടെ ദോഷശക്തിയെ അനുഭവിച്ചും നാം അറിഞ്ഞിട്ടുണ്ടല്ലൊ.പി ന്നെ പാമ്പുകൾക്ക് അത്ര ശത്രുവായി തീർന്നിട്ടുള്ള 'അണലി 'എ ന്ന വൃക്ഷത്തെ പറ്റിയും ചിലർ കേട്ടിട്ടുണ്ടായിരിക്കും. അതിന്റെ

ചുവട്ടിൽക്കൂടി  ഇഴഞ്ഞുപോകുന്ന  പാമ്പുകൾക്കു  ജീവനാശം  വരുന്ന

ത് ആവൃക്ഷത്തിൽ തട്ടിവരുന്ന വായു പാമ്പിനു വിഷകരമായി തീരുന്നതുകൊണ്ടാണെല്ലൊ. എന്നാൽ ആദ്യം പറഞ്ഞ ചെടി വിഷവായുജനകമെന്നു മാത്രമല്ല ഹിംസാകരവും കൂടിയാണ്. ഒ രിക്കൽ ഈ ചെടിയെ പറിച്ചെടുത്തു പരിശോധിച്ചു നോക്കിയതു കൊണ്ട് ദീനത്തിൽ കിടക്കേണ്ടിവന്നു എന്നും, കോളാമ്പിയുടെ ആകൃതിയിലുള്ള ഈ പുഷ്പത്തിന്റെ അന്തർഭാഗത്തിങ്കൽ ചെറുതരം പക്ഷികൾ ,നരിച്ചീരുകൾ മുതലായ ജന്തുക്കളുടെ ശരീരം ചത്തു ചീഞ്ഞുകിടക്കുന്നതുകണ്ടു എന്നും എം. ബിക്കാർ( M.Becar) എന്നു മറ്റൊരു തത്ത്വാനേഷിയും പറയുന്നുണ്ട്.

    ബിലാത്തിയിലെ  ചളി  പ്രദേശങ്ങളിൽ"സൺഡ്യൂ"(Sundew)

എന്ന വേറെ ഒരു തരം ചെടിയുണ്ട് . അതിന്റെ ഹിംസം സാമർത്ഥ്യവും വേറെ പ്രകാരത്തിലാണ്. രോമാകൃതിയിൽതൂങ്ങി ക്കിടക്കുന് അനവധി നാരുകളോട് കൂടിയതാണ് അതിന്റെ ഇല കൾ. നാരുകളിൽ നിന്ന് എല്ലായിപ്പേഴും ഗന്ധമുള്ള ഒരു വെള്ളെം പൊടിഞ്ഞുകൊണ്ടിരിക്കും. സൗരഭ്യംകൊണ്ടും ഭ്രമിച്ചു വല്ല പ്രാണി കളും അതിന്റെ അരികെ വന്നാൽ ഉടനെ ആ നാരുകൾ അവ യെ വരിഞ്ഞുകെട്ടുകയും, അതുകളുടെ സരാംശമെല്ലാം ഗ്രസിച്ച തിന്റെ ശേഷം ഉപേക്ഷിച്ചു യഥാസ്ഥിതിയിൽതന്നെ നിൽക്കുകയും ചെയ്യുന്നു. ഒരു പ്രാണി ഇത്തരം ചെടിയുടെ സമീപം ചെല്ലുന്ന തും, ചെടി ആ പ്രാണിയെ ഹിംസിക്കുന്നതും, അതിനെ ഭക്ഷിക്കു ന്നതും എല്ലാം സൂക്ഷിച്ചു ഛായ എടുത്തിട്ടുള്ളതല്ലെ കാണേണ്ടത്!

ഒന്നാമത്തെ ഛായയിൽ പ്രാണി ചെടിയുടെ ഇലയിന്മേൽ സ്ഥിതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/341&oldid=168518" എന്ന താളിൽനിന്ന് ശേഖരിച്ചത്