താൾ:Rasikaranjini book 3 1904.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലജന്തുവിനെപ്പോലെ ആകകൊണ്ട് അതിന് അദ്ദേഹം "കരചൊ റിഞ്ഞനം" എന്നാണ് പേർ പറഞ്ഞിട്ടുള്ളത്.ഇതിന്റെ ക്രൗര്യാ തിരേകമായ ചേഷ്ടികങ്ങളെ ആലോചിച്ച് അത്ഭുതഭയാക്രോന്തനാ യി നിന്നു പോയി എന്ന് അദ്ദേഹം തന്നെ ഒരു മാസികയിൽ ഘോ ഷിച്ചിട്ടുണ്ട്.

          ഇനി മറ്റൊരു ചെടിയെപ്പറ്റി പറയാം.മദ്ധ്യആഫ്രിക്ക,

ആസ്ട്രേലിയ ഈ രാജ്യങ്ങളിലാണ് ഇവയെ ധാരാളമായി കാണു ന്നത്.സൌരഭ്യമേറിയ ഇവയുടെ പുഷ്പങ്ങൾ അടുത്തുപെരുമാറു ന്ന പ്രാണികളെ ആകർഷിക്കുന്നു. മധുപാനം ഉദ്ദേശിച്ച് പുഷ്പമുഖ ത്തിങ്കൽ ചെന്നുകൂടുന്ന പ്രാണികൾ അന്തർഭാഗത്തിലുള്ള മധുവി നെ സ്പർശിപ്പാൻ സാധിക്കാഞ്ഞിട്ട്,ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന തോടുകൂടി ഇരു ഭാഗത്തായുള്ള രണ്ടുകൂർത്ത മുള്ളുകൾ അവയുടെ മേൽ കുത്തിക്കോർക്കുന്നു.ഉടനെതന്നെ പുഷ്പവും കൂടുന്നു.അവിടെനി ന്നുരക്ഷപ്പെടുക എന്ന കാർയ്യം പ്രാണികൾക്ക് അസാദ്ധ്യം.മധു പാനത്തിങ്കൽ അത്യന്തം അസക്തന്മാരായി ഭവിക്കുന്നവരുടെ ഭാ വ്യാവസ്ഥയെ ഇപ്രരകാരം കരുണാനിധിയായ ജഗദീശ്വരൻ നമു ക്കു ദൃഷ്ടാന്തപ്പെടുത്തിത്തരികയാണോ എന്നു തോന്നും.എങ്കിലും ചില പ്രാണികൾക്ക് ഈ കഥ നിശ്ചയമുള്ളതിനാൽ അവ ഈപു ഷ്പങ്ങളുടെ സമീപം സഞ്ചരിക്കാറില്ലത്രെ.

           "സുമിത്ര"എന്ന ദ്വീപിൽ ഇംഗ്ലീഷ് ലിലി(Lily)എന്ന

പുഷ്പത്തിന്റെ ആകൃതിയി ഒരു തരം ചെടിയുണ്ടെന്നു കേൾക്കു ന്നു.ചെടിയുടെ തണ്ടിന് ആറടിയും,ഇലയ്ക്കു പത്തുപന്ത്രണ്ടടി യും നീളമുണ്ട്.ഒരു ചെടി ഏകദേശം അറുപതടി ചുറ്റളവുള്ള സ്ഥലം മുഴുവൻ പടർന്നു കിടക്കും.ഇതിൽ തട്ടി വരുന്ന വായു വിഷ കരമാണ്.സൂർയ്യാസ്തമന സമയത്തും സൂർയ്യോദയത്തിന്ന് ഒരു മ ണിക്കൂറും മുമ്പുംആണ് ആ വായു അത്ര കഠിനമായി പുറത്തേക്കു വീശുന്നത്.ഈ ചെടിക്കടുത്ത് രാത്രിസമയങ്ങളിൽ നായ്ക്കളെ യൊ,കന്നുകാലികളേയൊ കെട്ടിനിർത്തിയാൽ നേരം പുലരുന്നതി

നുമുമ്പ് അവ ചത്തുപോകുന്നു.ഇതു തീരെ അസംഭവ്യമാണെന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/340&oldid=168517" എന്ന താളിൽനിന്ന് ശേഖരിച്ചത്