താൾ:Rasikaranjini book 3 1904.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സൃഷ്ടിവിശേഷങ്ങൾ

                (മാംസഭോജികളായ ചെടികൾ)
              ---------------------------------
          

ജീവികളെക്കൊണ്ടുള്ള ഉപജീവനം പല ജാതി ജംഗമങ്ങൾക്കു ണ്ടെന്നല്ലാതെ കേവലം സ്ഥാവരങ്ങളിൽപ്പെട്ട വൃക്ഷലതാദികൾക്കു മുണ്ടെന്നുള്ള വസ്തുത ഇവിടങ്ങളിൽ ആരുതന്നെ മനസ്സിലാക്കിയിരു ന്നു?ലോകതത്ത്വോപന്വേഷികൾ ഇങ്ങിനെ ചില സസ്യവിശേഷങ്ങ ളുണ്ടെന്നു പറയുകമാത്ര മല്ല,അവയുടെ ആകൃതിയേയും പ്രകൃതിയേ യും പറ്റിയുള്ള പൂർണ്ണവിവരങ്ങളെക്കൊണ്ടു ദൃഷ്ടാന്തപ്പെടുത്തുക യും ചെയ്യുന്നത് എങ്ങിനെ സമ്മതിക്കാതിക്കാതിരിക്കും?

                    ഡൺസ്റ്റൺ (Dunstan)എന്ന ശാസ്ത്രജ്ഞൻ  'നിക്കു

റംഗ്വാ' എന്ന തടാകത്തിന്റെ തീരത്തു ലാത്തിക്കൊണ്ടിരുന്ന സ മയം അദ്ദേഹത്തിന്റെ പിന്നാലെ നടന്നിരുന്ന നായ വേദനപ്പെ ട്ട് നിലവിളിക്കുന്നതു കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ അത് ഒരു ചെടിയുടെയിടയിൽ കുടുങ്ങി കിടക്കുന്നതു കണ്ടു.അതിന്റെ ത ണ്ടുകളെക്കൊണ്ടു നായയെ കെട്ടിവിരിഞ്ഞിട്ടുണ്ടെന്നു മാത്രല്ല ചോ രയും പൊടിയുന്നുണ്ടായിരുന്നു. അദ്ദേഹം നായയെ തൽക്ഷണം വേർപ്പെടുത്തിട്ടില്ലായിരുന്നു എങ്കിൽ അതിന്റെ കഥ അപ്പോൾ ത ന്നെ കലാശിച്ചിരുന്നേനെ. ഈ ചെടി വടക്കെ അമേരിക്കാ രാജ്യ ത്തുണ്ട്. വലിപ്പം അധികമില്ല.കഷ്ടിച്ച് ആറടി പൊക്കമുണ്ടാ കാം. ചേമ്പിൻ തണ്ടുകൾപോലെ കിഴങ്ങിൽനിന്നു പൊട്ടിപ്പുറപ്പെ ടുന്ന ഏഴെട്ടു തണ്ടുകൾ മാത്രമാണ് അതിന്റെ ശാഖോപശാഖ കൾ.ഇല നാസ്തി.കറുത്ത രോമങ്ങളെക്കൊണ്ടു മൂടിയിരിക്കുന്ന മാ ർദ്ദവമുള്ള ആ തണ്ടുകൾ എളുപ്പത്തിൽ വളയും.ക്ഷണത്തിൽ ഒടി കയുമില്ല.ഭക്ഷിക്കാവുന്ന വല്ല ജന്തുക്കളേയും അടുത്തു കിട്ടിയാൽ ത ണ്ടുകൾ പിടികൂടുകയായി. അതോടുകൂടി രോമങ്ങൾ ദേഹത്തിൽ പ്രവേശിച്ച് രക്തപഠനവും തുടങ്ങും. ചെടിയുടെ ആകപ്പാടെയു

ള്ള സമ്പ്രദായം "ചൊറിഞ്ഞനം"(കഞ്ഞിപ്പോത്ത്) എന്നൊരു ജ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/339&oldid=168515" എന്ന താളിൽനിന്ന് ശേഖരിച്ചത്