താൾ:Rasikaranjini book 3 1904.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെന്താർശരാരിഭഗവാന്റെ ശിരസ്സിലേറി- ച്ചന്താ കലർന്നു മരുവും ശശി വൈരമോടെ അന്തിക്കണങ്ങു സുതരാംകരാതരതാഡനത്താൽ സന്താപങ്ങരുളീടന്നു മോർക്കണം നീ. 22

ഭേഷായിതേഷണി,യവന്നുയോ വരുമ്പോൾ ദോഷാഗമം കരുതി ഞാനിഹ കണ്ണടയ്പ്പൂ; ദോഷാകരൻ ജളനകത്തു കളങ്കമുള്ളോൻ തോഷാലുദിപ്പതു ജഗത്തിനു ദോഷമല്ലോ. 23

ആമോദമേറ്റമരുന്ന മദീയമായോ- രാമോദമുള്ള ഹിമവാരിണിയണിഞ്ഞുമെയി കാമം നിജം സഫലമെന്നു തെളിഞ്ഞു ലോക- സ്ലോമം നിരന്തരസുഖാ കലരുന്നുവല്ലോ. 24

ഇല്ലാതെയാക്കിയിഹ ചുടു,തണുപ്പ ദേഹ- ത്തെല്ലാടവും സപദി ചേർത്തു മനസ്സിൽ മോഹം വല്ലാതെ നാൽക്കിടുമൊരപ്പനിനീരതിങ്ക- ലുല്ലാസമുള്ളവരഹോ!ബഹുയോഗ്യരത്രേ. 25

നല്ലർത്ഥമുള്ളൊരു പദത്തെയെടുത്തിങ്കൽ പൊല്ലാത്തൊരർത്ഥമുളവാക്കി ഹാസിപ്പേതും കല്വത്ത്വമല്ലചിതമാം പെരുളോർത്തുകണ്ടാൽ തുല്യത്വമില്ല ദൃഢമെന്നൊടു തേ ഗുണത്തിൽ. 26

ശ്രീ വാസുദേവനുടെ നാഭിയിലുത്ഭവിച്ചോ- രീ വാരിജത്തിനു ദൃഢമെന്നൊരു സുമരാജഭാവം; നീ വാശിയെന്തിനു പിടിച്ചുഴലുന്നീവണ്ണം? ദേവാംശസംഭവതായാണിഹ രാജചിഹ്നം.27

                           കെ.സി .കേശവപിള്ള.

-------------------------------










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/338&oldid=168514" എന്ന താളിൽനിന്ന് ശേഖരിച്ചത്