താൾ:Rasikaranjini book 3 1904.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുകയില

-------------

       ക്രൈസ്തവവഷം 1492-ൽ കൊളമ്പസ്സ് എന്ന ഒരു യൂറോ പ്പ ദേശീയനു കൂട്ടരും കൂടി ഒന്നാമതി അമേറഇഖഅഖആ രാജ്യത്തു ചെ ന്നപ്പോൾ അവിടെ വെച്ചാണ് പുകയില എന്ന പദാർത്ഥത്തെ ക ണ്ടെത്തിയത്. തദ്ദേശീയന്മർ അതിനെ ധൂമപാനത്തിന്നും പൊ ടിയാക്കി മൂക്കിൽ വലിക്കുന്നതിന്നും മുറുക്കുന്നതിന്നും ഉപയോഗി ച്ചിരുന്നു.ഇംഗ്ലാണ്ടുദേശത്തു സർ വാൾട്ടൻ റാലി എന്നൊരാളാണ് (ഏകദേശം 1586-ൽ)പുകയില നടപ്പാക്കിയത്. റാലിയെ ന്നാൾ ഒരു ദേശസഞ്ചാരിയായിരുന്നു. അയാൾ ഒരു തവണ അ മേരിക്കയിൽപോയി സ്വദേശത്തേക്കു മടങ്ങിയതിന്റെ ശേഷം പു കയില ചുരുട്ടടാക്കി വലിച്ചുതുടങ്ങി. അന്നുമുതൽ ചുരുട്ടുവലി അ വിടെ ക്രമേണ നടപ്പായി.

       ഇന്ത്യാരാജ്യത്തുള്ള പോർട്ടുഗീസുകാർ(പറങ്കികൾ) ആണ് ക്രൈ സ്തവവർഷം 1605-ൽ ഒന്നാമതായി പുകയില കൊണ്ടുവന്നത്. അ തിന്നുമുമ്പു പുകയില ഈ രാജ്യത്തുണ്ടായിരുന്നതായിട്ടു യാതൊരു തെളിവും കാണുന്നില്ല. സംസ്‌കൃതഭാഷയിലാകട്ടേ തമിഴുമുത ലായ ഭാഷകളിലാകട്ടെ അതിന്നു പ്രത്യേകമായിട്ടേ ഒരു പദം കാ ണുന്നില്ല എന്നതുതന്നെ അത് ഈ രാജ്യത്തു മുമ്പുണ്ടായിരുന്നില്ല എന്നതിലേക്ക് ഒരു പ്രധാന തെളിവാകുന്നു.പുക വലിക്കുന്നതി ന്നായിട്ടാണ് അത് ആദ്യം ഇവിടെ കാണപ്പെട്ടത്. അതിനാൽ ആ ഉപയോഗത്തെ അനുസരിച്ച് 'പുകയില' എന്ന ഒരു പേർ തല്കാലം സൃഷ്ടിച്ചുവെന്നല്ലാതെ ഇദ്ദിക്കിൽ ഉണ്ടാവുന്ന അന്യ ഓഷാധ ധിവർഗ്ഗങ്ങൾക്കുള്ളപോലെ അതിന്നും ഒരു പ്രത്യേക നാമധേയമുള്ള തായി നമ്മുടെ ഭാഷയിലാകട്ടെ ഇന്ത്യയിൽ അന്യഭാഷകളിലാക ട്ടെ കാണുന്നില്ല.

       യൂറോപ്പുരാജ്യത്തും ഇന്ത്യാരാജ്യത്തും മറ്റും പുകയില നടപ്പായപ്പോൾ അത് ഒരു സിദ്ധൌഷധമായിട്ടാണ് ഗണിക്കപ്പെട്ടിരു പ്പായപ്പോൾ അത് ഒരു സിദ്ധൌഷധമായിട്ടാണ് ഗണിക്കപ്പെട്ടിരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/31&oldid=168510" എന്ന താളിൽനിന്ന് ശേഖരിച്ചത്