താൾ:Rasikaranjini book 3 1904.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

812 രസികരഞ്ജിനി [പുസ്തകം ൩...

  ഒരു  ആൺവണ്ടിനെ  പിടിച്ചുകൊണ്ടുവന്നു  വീതിയുള്ള  ഒരു  പെട്ടിയുടെ 
  ഒരറ്റത്തും  അതിന്റെ  ഇണയെക്കൊണ്ടുവന്നു  പലകയുടെ  മറ്റേ അറ്റത്തും  
  ഇട്ടു.   കുറച്ചുനേരത്തേക്കു  രണ്ടുപേരും  നിശബ്ദമായി  കിടന്നു.   അല്പം 
  കഴിഞ്ഞപ്പോൾ  പെൺവണ്ട്  മരണ്ടു  തുടങ്ങി.  ആൺവണ്ടു  ഈ
  ശബ്ദംകേട്ട്  കയ്യുകൾ  നിവർത്തി  തപ്പിത്തപ്പി  ഇണയുടെ  അടുത്തു  
  ചെന്നുചേരും.   രണ്ടുപേരും  അടുത്തു  കൂടിയപ്പോൾ  പെൺ.......................
  .....പിന്നീട്  ആൺവണ്ടിനെ  എടുത്ത്..................................മറിച്ചുകളഞ്ഞ് 
  പണ്ടത്തെപ്പോലെ...................അറ്റത്ത്ഇട്ടും  കുറച്ചു  കഴിഞ്ഞപ്പോഴേക്കും  
  പെൺവണ്ട്  രണ്ടാമതും  സംഗീതം  ആരംഭിച്ചു. എന്നാൽ  കയ്യുകൾ
  മുറിഞ്ഞുപോയ  ആൺവണ്ടിന്നു  ചെവികളും  വേറിട്ടതുകൊണ്ടു  ശബ്ദം  
  കേൾപ്പാനും  പത്നീസായോഗത്തിനും  സംഗതി  വന്നില്ല.
      വികാരഭേദങ്ങളനുസരിച്ചു  പ്രാണികളുടെ  ശബ്ദങ്ങൾക്കും  വ്യത്യാസം
  കാണ്മാനുണ്ട്.  കുപിതനായ  ഒരു  തേനീച്ചയുടേയൊ  വണ്ടിന്റെയൊ 
  വേട്ടാളന്റേയൊ  ഝങ്കാരം  പ്രണയവിവശനായിരിക്കുമ്പോഴോ  പണി
  എടുക്കുമ്പോഴോ  പുറപ്പെടുവിപ്പിക്കുന്ന  മൂളിച്ചപോലെയല്ലെന്നു  മനസ്സിരു-
  ത്തിയാൽ  എല്ലാവർക്കും  അറിയാവുന്നതാണ്.  ഇതുപോലെതന്നെ
  ഭയാവഹമായ  ദീനസ്വരവും  പ്രയാസംകൂടാതെ  തിരിച്ചറിയാം. 
  കൊതുവിന്നു  രോമങ്ങൾകൊണ്ടു  മൂടപ്പെട്ടിരിക്കുന്ന  കൊമ്പുകളുണ്ട്.
  ഓരോ ഘനത്തിലുള്ള ശബ്ദം കേൾക്കമ്പോൾ  ഇവയിൽ  ഓരോ
  രോമങ്ങൾ ഇളകുന്നകാണത്രെ.  ശബ്ദങ്ങളുടെ ഘനവ്യത്യാസം അണു-
  ക്കളുടെ ചലനവേഗത്തിന്റെ വ്യത്യാസംകൊണ്ട് ഉണ്ടവുന്നതാണ്.  ഈ-
  ച്ചകൾക്കും എറുമ്പുകൾക്കും  ചെവികളുണ്ടോയെന്ന്  ഇതുവരയും സൂക്ഷ്മമാ-
  യി.  അറിവായിട്ടില്ല.  ഉണ്ടെങ്കിൽതന്നെ അവയുടെ ശ്രവണേന്ദ്രിയങ്ങ-
  ൾക്കു മനുഷ്യരുടെ ചെവികളെപ്പോലെ ശ്രവണശക്തിയില്ലെന്നതു തീർ-
  ച്ചയാണ്.  എന്തെന്നാൽ, ഈ പ്രാണികൾക്കു വീണയുടെയൊ തംബുരു-

വിന്റേയൊ ശബ്ദങ്ങൾകൂടി കേൾപ്പാൻ സാധിക്കന്നില്ല. പരസ്പരംഗ്രഹി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/263&oldid=168497" എന്ന താളിൽനിന്ന് ശേഖരിച്ചത്