താൾ:Rasikaranjini book 3 1904.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൦] == ജീവീകളുടെ ശ്രവണശക്തി == [811]

  വായുവിൽത്തട്ടി  വായുമാർഗ്ഗേണ  ചെവികളിൽ  ചെന്നുചേരുമ്പോൾ
  നാം  കേൾക്കുകയും  ചെയ്യുന്നു.    ശബ്ദമുണ്ടാവുന്നത്  എങ്ങിനെയാണെ-
  ന്നും  അതു  നാം  കേൾക്കുന്നത് എങ്ങിനെയാണെന്നും  മറ്റും  ഈ ഉപന്യാ
  സത്തിൽ  വിസ്തരിച്ചു  പ്രസ്താവിക്കുവാൻ  നിവൃത്തിയില്ല. 
             ചില ജന്തുകൾക്ക്  പുറഞ്ചെവി  ഉള്ളതായും  ചിലതിന്  ഇല്ലാതെ
  യും  കാണ്മാനുണ്ട്.   മനുഷ്യന്റെയും  ആനയുടെയും  കുരങ്ങന്റേയും  പുറ-
  ഞ്ചെവികൾ  പിൻഭാഗത്തേക്കു  ചാഞ്ഞിരിക്കുന്നു.   എന്നാൽ.....................
  .........മുതലായ‍‍ ജന്തുകളുടെ പുറഞ്ചെവികളുടെ...........തള്ളി..................ണ്.
  ചെവികൾ  മുൻഭാഗത്തേക്ക്  തള്ളിനിൽക്കുന്നതിനാൽ  ആ ജന്തുകൾക്കു  
  പുറംഭാഗത്തുനിന്നും  ശബ്ദം,   പിന്നിൽനിന്നു  വരുന്ന  ശബ്ദത്തെക്കാൾ         
  എളുപ്പത്തിലും  സ്പഷ്ടമായും  കേൾക്കുവാൻ  കഴിയും.   ആനകൾ  ചെവി
 'വട്ടംപിക്കുന്നതിന്റെ'  ഉദ്ദേശ്യവും  ഇതുതന്നെയാണ്.       ചെവി   'വട്ടം-
  പിടിക്കുന്നതു'കൊണ്ടു  മുമ്പിൽ  നിന്നും വരുന്ന  ശബ്ദത്തെ  തടയുവാനും
  എളുപ്പത്തിൽ  ഗ്രഹിപ്പാനും  സാധിക്കുന്നു.   വാവലുകളുടെ  പുറഞ്ചെവി-
  കൾക്ക്  അസാധാരണമായ  വലിപ്പമുണ്ട്.   ചില  വാവലുകളുടെ പുറഞ്ചെ
 വികൾ  ഉടലിനോളം  നീളമുള്ളതായിക്കാണ്മാനുണ്ട്. 
                പ്രാണികളുടെ  ചെവികൾ  തലയിലും  വയറ്റത്തും  കയ്യിന്മേലും  
  ഇങ്ങിനെ  പല  അംഗങ്ങളിലുമായി  ഭേദപ്പെട്ടുകാണുന്നു.   പച്ചപ്പയ്യിന്റെ
  (പച്ചക്കുതിര)ചെവികൾ  വയറ്റത്താണത്രെ.   വണ്ടുകളുടെ  ശ്രവണേന്ദ്രിയ
  ങ്ങൾ  അവയ്ക്കുള്ള  കയ്യുകളായുന്ന  കൊമ്പുകളാകുന്ന  കൊമ്പുകളിന്മേലാ-
  ഏതുഭാഗത്തുനിന്നെങ്കിലും  ശബ്ദം  കേട്ടാൽ  വണ്ടുകൾ ആ ഭാഗത്തേക്കു  
  തിരിഞ്ഞു കയ്യുകൾ  നീട്ടി  കിടക്കുന്നതു  കാണാം.   പച്ചപ്പയ്യ്,  ചീട് മുതലായ 
  പ്രാണികൾ  കർണ്ണകഠോരമായ  ശബ്ദങ്ങൾ  സന്ധ്യസമയത്തും  
  രാത്രിയിലും  പുറപ്പെടുവിക്കുന്നതു  പലരും  കേട്ടിട്ടുണ്ടായിരിക്കാം.  ഈ  ഗാനം  
  ഇണയെ  ആകർഷിക്കുവാൻ  വേണ്ടി  ചെയ്യുന്നതാണ്.   
  പ്രാണികൾ  ശബ്ദിക്കുന്നതു  മന:പൂർവമായും  കാര്യസാദ്ധ്യം  ഉദ്ദേശിച്ചു-

മാണെന്നുള്ളതിന്ന് ഒരു ദൃഷ്ടാന്തം പറയാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/262&oldid=168496" എന്ന താളിൽനിന്ന് ശേഖരിച്ചത്