താൾ:Rasikaranjini book 3 1904.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നു ആവശ്യകതയെന്നതു പ്രവേശിക്കുന്നതേഇല്ല. എം പുരാൻ എന്നത് എമ്പ്രാൻ എന്നും തംപുരാൻ എന്നതു തമ്പുരാൻ-ത മ്പ്രാൻ എന്നും മാറുന്നതുകൊണ്ട് എം എന്നമതു ഞാൻ എന്ന സ ർവനാമത്തിന്റെ പ്രകൃതിയായ എൻ എന്നും തം എന്നതു താൻ എന്നതിന്റെ പ്രകൃതിയെന്നും ഇവക്കു ബഹുമാനദ്യോതകത്വം ഉണ്ടന്നും അതുകൊണ്ട് എമ്പ്രാൻ എന്നതിന്നു ബഹുമാനപ്പെട്ട പുരാൻ എന്നും തമ്പ്രാൻ എന്നതിന്നുപൂജ്യനായ പുരാൻ എന്നും അ ർത്ഥമാക്കുവെന്നും കാൾഡെൽ സായ്പു അഭിപ്രായപ്പെട്ടിരിക്തുന്നു. (Dr. Caldwell`s Dravidian Grammer).ഇവിടെ പുരാൻ എന്നത് 'പ്ര'എന്ന ഉപസർഗ്ഗത്തിൽനിന്നുണ്ടായി എന്നും മേപ്പടിസായ്പു പ റയുന്നുണ്ട് . ഇതിന്റെ അകാംഗത്ത്യം ഇവിടെ ഇപ്പോൾ ഉപപ ദിക്കുന്നില്ല. ഋഗ്വേദത്തിൽ പലേടങ്ങളിലും ഉപയോഗിച്ച ഭൂർണ്ണി ശബ്ദത്തിൽനിന്നാകുന്നു നാപൂരി ശബ്ദാ ഉണ്ടായിരിക്കുന്നത് എ ന്നു ഞാൻ പറഞ്ഞാൽ പലർക്കും അത് ആശ്ചർയ്യമായിതോന്നും.ഭൂ ർണ്ണിശബ്ദത്തിന്നുതുല്യമായ ദ്രവിഡം പരോറ്റിയാകൊണ്ടും ഭൂണ്ണിശ ബ്ദത്തിലെ ഉച്ചാരണ വൈഷമ്യം നീക്കാനും അതേ അർത്ഥം കാണി പ്പാനും ആയിട്ടു സംസ്കൃതഭാഷയോടു വിമുഖന്മാരായ തമിഴർ ഭൂർണ്ണി ശബ്ദത്തിന്നു പകരം തദർത്ഥകമായ പോറ്റിശബ്ദം ഉപയോഗിച്ച തായിരിക്കാം. ഈ ന്യായം കേരളിയർക്കു സുഗ്രാഹ്യമാണെങ്കിൽ നം പൂരി എന്നതിലെ ആദ്യപദമായ നാ എന്നത് നാം എന്ന സ ർവ നാമത്തിന്റെ പ്രാതിപദികംതന്നെ എന്നു വിചാരിക്കാം. ബ ഹുമാനദ്യോതകമായിട്ടു നം, താ, എം, എന്ന പദങ്ങളെ തമിഴിൽ ഉപയോഗിക്കുന്നുണ്ടെന്ന് കാൾഡ്വെൽ സമ്മതിക്കുന്നുണ്ട്. നംപൂ രി ശബ്ദാർത്ഥത്തെപ്പറ്റി ഒരുപന്യായം യഥാവസരം എഴുതിക്കൊ ള്ളാം. ഇപ്പോൾ പ്രകൃതം അനുസരിക്കട്ടെ.

തുടരും
എം.ശേഷഗിരിപ്രഭു, എം.എ.
--------------------












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/26&oldid=168495" എന്ന താളിൽനിന്ന് ശേഖരിച്ചത്