താൾ:Rasikaranjini book 3 1904.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കവനോയദം

വൈദ്യം, ജ്യോതിഷം, കിളിപ്പാട്ട, തുള്ള, നോവൽ, നാടകം മുതലായി വിശേഷപ്പെട്ട അനേകം കൃതികൾ ഇതിൽ ചേർത്തുവരുന്നു.കൊല്ലത്തിൽ ൬ പ്രാവശ്യം പ്രസിദ്ധപ്പെടുത്തുന്ന ഈ പുസ്തകമാലയിൽ ഓരോ കുറി ൬൪ ഭാഗങ്ങളിൽകൂടി ൫ കുറയാതെ ഉണ്ടായിരിക്കും. കൊല്ലത്തിൽ ൪ ഉറുപ്പിക വരി അടച്ചാൽ മതി. തപാൽ കൂലി പുറമെ വേണ്ട. വിദ്യാർത്ഥികൾക്കാണെങ്കിൽ മുൻകൂർ ഒന്നര ഉറുപ്പിക തന്നാൽ മതിയെന്നു ഒരു പുതിയ നിശ്ചയം ചെയ്തിരിക്കുന്നു.ഈ പുസ്തകമാലയിൽ ഉൾപ്പെട്ടതും അല്ലാത്തതുമായ അനേക പുസ്തകങ്ങൾ ഇവിടെ വില്പാനുണ്ട്. ചിലതിന്റെ വിവരം താഴെ ചേർക്കുന്നു.
ജ്യോൽസ്സികവിഷവൈദ്യം ഈ പുസ്തകം കൈവശം ഉണ്ടായിരുന്നാൽ പാമ്പു കടിച്ച ഉടനെ വൈദ്യന്റെ അടുക്കെ ഓടേണ്ടി വരികയില്ല. വില ൧൨ അണ.
സമൃത്തമാലിക മലയാളത്തിലുള്ള വൃത്തങ്ങളുടെ എല്ലാ സ്വഭാവങ്ങളും അറിയുവാൻ ഈ പുസ്തകം മാത്രമേയുള്ളൂ. വില ൮ ണ
ജാനകീപരിണയം. കൊട്ടാരത്തിൽശങ്കുണ്ണി ഉണ്ടാക്കിയ ഒരു രസിക നാടകമാണിത്. മന്നാടിയാരുടേതല്ല. വായിപ്പാൻ ബഹുരസമുണ്ട്. വില ൧ ക. മാത്രം
*സ്തലക്ഷണദീപിക. ഈ പുസ്തകം കൈവശമുണ്ടെങ്കിൽ കഥകളിയെ ഊമക്കളിയെന്നു പറവാനിടവരില്ല. വില ൪ ​ണ.
*കുചശതകം ഇതൊന്നു വായിച്ചു നോക്കുവിൻ വില ൨ ണ.
*ചക്കീചരങ്കരനാടകം ചിരിപ്പാതെ ഇതു വായിപ്പാൻ പ്രയാസം. വില ൬ ണ.
ഇവകൾക്ക് തപാൽകൂലി പുറമെ *ഈ അടയാളം വെച്ചവ ഒഴികെ ശേഷമെല്ലാം അച്ചടി അതിമനോഹരം. കടലാസ്സ് എല്ലാം ഒരുപോലെ ബഹുവിശേഷം. താഴെകാണുന്ന മേൽവിലാസത്തിൽ ആവശ്യപ്പെട്ടാൽ എല്ലാ പുസ്തകങ്ങളും വി.പി. ആയി അയച്ചുകൊടുക്കും.

കെ. കണ്ണൻനമ്പ്യാര്,
കവനോദയം മാനേജർ,
നാദാപുരം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/180&oldid=168485" എന്ന താളിൽനിന്ന് ശേഖരിച്ചത്