താൾ:Rasikaranjini book 3 1904.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

172 രസികരഞ്ജിനി [പുസ്തകം൩


ണയക്കാരന്റെ വശം കൊടുത്ത വർത്തമാനം ഗവർമ്മേണ്ട് അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അറിഞ്ഞാൽ കള്ളനോട്ട് ഉണ്ടാക്കിയ കുറ്റത്തിന്നു ചാർജ്ജുനിശ്ചയം അസംഭവ്യാവസ്ഥകളെ കഴിയുന്നതും ചുരുക്കേണ്ടതാണ്. മരുമകൾ ലക്ഷ്മിക്കുട്ടിയെ പറ്റിയുള്ള അമ്മാമന്റെ വർണ്ണന അപ്രകൃതവും ലോകരീതിക്കു ചേരാത്തതുമാണ്. ലക്ഷ്മിക്കുട്ടിയുടെ ആകൃതിയും പ്രകൃതിയും തരക്കേടില്ലെന്നാണ് ഈ കഥയുടെ ആദ്യവസാനംകൊണ്ട് അനുമാനിക്കേണ്ടത്. എന്നാൽ 'ഞാൻ' ഈ സ്ത്രീയെ വീട്ടിൽവെച്ചു കണ്ടപ്പോൾ 'അവളുടെ മുഖം സാമാന്യത്തിലധികം വെളുത്തിരുന്നു. അവളുടെ അധരവും അവ്വണ്ണമായിരുന്നു' എന്നു വർണ്ണിച്ചിട്ടുണ്ട്. ഈ വിരൂപത്തിന്നുള്ള കാരണം ഞാൻ എന്നാളുടെ കണ്ണിന്റെ സൂക്ഷ്മക്കുറവോ ആ സ്ത്രീക്കു പെടുന്നനവെ പടിപെട്ട പാണ്ടുരോഗമോ ആയിരിക്കാം. അല്ലാതെ അധരത്തിന്നു ധാവള്യം സൗന്ദര്യമായി ആരും വിചാരിക്കാറില്ല. ഭയദുഃഖങ്ങങ്ങളെകൊണ്ടും, ചുണ്ടു കറുക്കുവാനല്ലാതെ വെളുക്കുവാനിടയില്ല. ഇങ്ങിനെ ചില സ്‌ഖലിതങ്ങൾ ഉണ്ടെന്നു മാത്രമല്ല ചില അപൂർവപദപ്രയോഗങ്ങളും കാണ്മാനുണ്ട്. 'സൂക്ഷ്മദൃഷ്ടികണ്ണാടി,' 'ദുഃഖാസ്‌പൃഷ്ടനായി സുഖിക്കുക,' 'കൂട്ടുപങ്കുകാരൻ' ഈ വക പ്രയോഗങ്ങൾക്കാണ് മഹാന്മാർ പുനരുക്തിദോഷം കല്പിക്കുന്നത്. ഇതിനും പുറമെ 'കിണ്ടിയിടുക' 'ഏറിട്ടുനോക്കുക' . ഈ പദങ്ങളുടെ അർത്ഥം ഗ്രഹിക്കുവാനായി ഞങ്ങളെ നിഖണ്ടുവും കൂടി സഹായിക്കുന്നില്ല. ഈ കഥയുടെ പാത്രങ്ങളെല്ലാം സംസ്‌കൃതത്തിൽ ധാരാളം പരിചയിച്ചവരാണെന്ന് അവരുടെ സംസാരം കൊണ്ട് അനുമാനിക്കാം. അച്ഛൻ മകനോടും മരുമകൾ അമ്മാമനോടും സാധാരണ വീട്ടിൽ വെച്ചു സംസാരിക്കുമ്പോഴും സംസ്‌കൃതവാക്യങ്ങൾ തുടരെ പുറപ്പെടുന്നുണ്ട്. ഇത് അത്ര ആവശ്യമുള്ളതായി ഞങ്ങൾ വിചാരിക്കുന്നില്ല. സ്വാരസ്യത്തിന്നു കുറവാണെന്നും പറയേണ്ടിയിരിക്കുന്നു. ഇങ്ങിനെ ചില ന്യൂനതകൾ പ്രകൃതപുസ്തകത്തിൽ ഉണ്ടെന്നു ചൂണ്ടിക്കാണിക്കുന്നതു താമസിയാതെ ഇതിന്റെ അവശേഷവുംകൂടി കാണുവാനാഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ഇതിലും രസത്തോടുകൂടി അതു വായിക്കുവാൻ സംഗതിയാക്കേണമെന്നുള്ള മോഹം കൊണ്ടാണെന്നു

പ്രത്യേകം പറയുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/173&oldid=168481" എന്ന താളിൽനിന്ന് ശേഖരിച്ചത്