താൾ:Rasikaranjini book 3 1904.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൩ പലവക 171

പലവക മിസ്റ്റർ. സി. എം. മാധവക്കുറുപ്പ്.

കൊട്ടും ചവിട്ടും ധൂപദീപാദികളും ആഭാസനിവേദ്യങ്ങളും കൂടാതെ മായാരൂപിയെ പ്രത്യക്ഷമാക്കി അഭീഷ്ടം സാധിക്കുവാനുള്ള മാർഗ്ഗങ്ങളെയാണ് വിശിഷ്ടഗ്രന്ഥങ്ങൾ ഉപദേശിക്കുന്നത്. ഡിട ൿറ്റീവ് എന്ന കഥാപുസ്തകത്തിലെ സാരോപദേശവും ഇതുത ന്നെയാണ്. ദുരുപദേശംവാങ്ങി ശക്തിപൂജകൊണ്ടു ലക്ഷ്മീദേവിയെ സ്വാധീനമാക്കാൻ ശ്രമിക്കുന്നവനും, കുസൃതികേട്ടു കണ്ടവനെ പിടിച്ചിടിച്ചു കളവു തെളിയിക്കാൻ പുറപ്പെടുന്നവനും, തമ്മിൽ വലിയ അന്തരമുണ്ടെന്നു തോന്നുന്നില്ല. കട്ടവനും കെട്ടവനും ഇക്കാലത്തു പൂജ്യന്മാരാണ്. എന്നാൽ ചിലരുടെ സന്ധിബന്ധങ്ങൾ വേർപെടുത്തി എന്നും, കെട്ടിപുകച്ചുവെന്നും, മലിന ദ്രവ്യങ്ങളെ നിവേദിപ്പിച്ചുവെന്നും, പലരും പറഞ്ഞു കേട്ടിട്ടും ചിലർക്കു ദൃഷ്ടാന്തവും ഉണ്ടായിരിക്കാം. ഈ സാഹസകൃത്യങ്ങൾ അനുഭവിച്ചവൻ അവസാനം നിരപരാധിയാണെന്നു വന്നാലത്തെ കഥ വിചാരിക്കപോലും വയ്യ. അതുകൊണ്ടു ദേഹശക്തിയെക്കാളധികം മനശ്ശക്തിയെയാണ് കളവുകാര്യത്തിനും ഉപയോഗിക്കേണ്ടത് എന്നുള്ള പരിഷ്കൃത രാജ്യതന്ത്രജ്ഞന്മാരുടെ സിദ്ധാന്തത്തെ കഥാരൂപേണ പൊതുജനങ്ങളെ മനസ്സിലാക്കുവാനുള്ള ശ്രമങ്ങളിൽ ഒന്നാണ് എം. കേശവക്കുറുപ്പ് അവർകളുടെ 'മാധവകുറുപ്പ' എന്ന പ്രകൃതപുസ്തകം.

പുസ്തകം കൗതുകമുള്ളതാണ്. കഥക്ക് ഒരുവിധം ചമൽക്കാരവും ഉണ്ട്. ഇതിൽ കളവുചെയ്ത പുള്ളിക്ക് അധികം സാമർത്ഥ്യമില്ലാത്തതുകൊണ്ടു കുറുപ്പിന്നു കട്ടവനെ കണ്ടുപിടിക്കുക മാത്രമേ വേണ്ടിവന്നിട്ടുള്ളു. എന്നാൽ കളവു മുതലിന്റെ വൈഷമ്യം കുറച്ചു മാത്രമല്ല. ൧൨൨൮ മാറ്റുള്ള സ്വർണ്ണംകൊണ്ടാണ് പതക്കത്തിന്റെ കൂട്. നോവലുകളിൽ അതിശയോക്തി പ്രയോഗിക്കുന്നത് ചമൽക്കാരത്തിന് കുറവാണെന്ന് ഗ്രന്ഥകർത്താവു ധരിച്ചിട്ടില്ലായിരിക്കാം. ൫൨,൨൨‌ ഉറുപ്പികയുടെ

ഒറ്റ നോട്ടു ബാങ്കുകാരൻ പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/172&oldid=168480" എന്ന താളിൽനിന്ന് ശേഖരിച്ചത്