താൾ:Rasikaranjini book 3 1904.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

166 രസികരഞ്ജിനി പുസ്തകം ൩

മറന്ന് അവരെ സ്നേഹത്തോടുകൂടി കൊണ്ടാടാതിരിയ്ക്കയില്ല. അദ്ദേഹത്തിന്റെ മനസ്സിന്ന് അത്രയും ആർദ്രതവന്നിട്ടുണ്ട്. കണാരൻ നമ്പ്യാർക്ക് സൂര്യാസുമനം വലിയ ഒരുത്സവമായിതീർന്നിരിയ്ക്കുന്നു. അദ്ദേഭം ദിനംപ്രതി നാല്,മൂന്ന്,രണ്ട്, എന്നിങ്ങനെ ചോട്ടിലേയ്ക്ക് എണ്ണി തന്റെ സംബന്ധദിവസത്തെ അടുപ്പിയ്ക്കുന്നു. ഇടയ്ക്കിടയ്ക്ക് താൻവിട്ടിരുന്ന ദൂതനെകണ്ട്,മാവിൻതോട്ടത്തിൽ തറവാട്ടുകാര്യത്തിന്റെ സ്ഥിതി എങ്ങിനെയാണെന്നും, തന്റെ ഭാര്യയാക്കാൻ പോകുന്ന മാധവിക്കുട്ടിയമ്മയുടെ സൌന്ദര്യത്തിന് എത്ര കണ്ടു വിശേഷമുണ്ടെന്നും, അവിടെചെന്ന് ആദിയിൽ ഈകാര്യും എങ്ങനെയാണ് പറഞ്ഞുതുടങ്ങിയതെന്നും, ആ തരുണീരത്നം എന്തൊക്കെ പറഞ്ഞുവെന്നും, മറ്റുള്ളവരുടെ വാക്കുകൾതന്നെ എത്ര കണ്ടു പ്രശംസിച്ചിട്ടായിരുന്നുഎന്നും, മറ്റും ചോദിച്ചു നേരംകളകയും സാധാരണയായിരിയ്ക്കുന്നു. കണാരൻനമ്പ്യാർക്കു പ്രഭാതമായാൽ സന്ധ്യയാകാനും സന്ധ്യയായാൽ പ്രഭാതമാകാനും ബഹുതിടുക്കമായിരയ്ക്കുന്നു. ഏതെങ്കിലും ഇപ്രകാരമുള്ള പലേ തൊഴിലുകളെകൊണ്ടും തനിയ്ക്കു സംബന്ധംനിശ്ചയിച്ചുവെച്ച ആ പുണ്യദിവസം പ്രഭാതമായി. 'കണാരൻനമ്പ്യാരുടെ വിവാഹദിവസമായ ഇന്ന് ഈ സമയത്തു കിടന്നുറങ്ങുതു യുക്തമല്ല എഴുനേല്പിൻ എഴുന്നേല്പിൻ' എന്ന് അദ്ദേഹത്തിന്റെ ഭടൻമാരോടുംമറ്റും പറയുകയോ എന്ന് തോന്നുമാറ് പക്ഷികൾ ശബ്ദിച്ചുതുടങ്ങി. ഇന്നു പകൽസമയത്തെ കോലാഹങ്ങളൊന്നും കണ്ടുരസിപ്പാൻ തരമില്ലെല്ലോ എന്ന് വിചാരിച്ച് വ്യസനിച്ചോ എന്നു തോന്നുമാറ് നക്ഷത്രങ്ങളെല്ലാം മന്ദപ്രഭങ്ങളായി. തന്റെ അംഗത്തിലുള്ള കളങ്കം മൂലം നമ്പ്യാരുടെ വിവാഹയാത്രയിൽ കാന്തി മങ്ങിപ്പോയാൽ താൻ അദ്ദേഹത്തിന്റെ കോപത്തിന് ഇരയാകുമെന്നു ഭയപ്പെട്ട് അതിനെ കഴുകിക്കളയവാനോ എന്നുതോന്നുമാറ് ചന്ദ്രൻ പശ്ചിമസമുദ്രത്തിൽ ചെന്നുചാടി. കണാരൻ നമ്പ്യാരുടെ ഇന്നേത്തെ പരിഭ്രമം കാണാനുള്ള ഉത്സാഹംകൊണ്ടോ െന്നു തോന്നും വണ്ണം ആദിത്യൻ കിഴക്കുവന്ന് ഉദിയ്ക്കുകയും ചയ്തു. ഈസമയത്ത് നമ്മു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/167&oldid=168478" എന്ന താളിൽനിന്ന് ശേഖരിച്ചത്