താൾ:Rasikaranjini book 3 1904.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രസികരജ്ഞിനി
[പുസ്തകം ൩

ജയ കാളായകളാഭ വണങ്ങ-
ന്നിവനിതം വനിതാമദന പ്രഭോ
മരണകാരണകാലഭയത്തിൽ നി-
ന്നുപരമം പരമം തരണം ഹരേ

അഭവ മേ ഭവമോദുരസിന്ധുവി-
ന്നലകളാലകളാത്മക സങ്കടം
അവനതാവനതാന്ത തണയ്ക നീ
യജിത ഹേജിതഹേമനവാംബര

അമല മാമലമാതിനെഴും വരൻ
സമരസാമരസാഹ്യമൊടേ തൊഴും
സുമഹിമാ മഹിമാനദ തേ യഥാ
സമയമാമയമാകെയൊഴിക്ക മേ

ഇഹ രമാഹരമാകിയ മേനിതൻ-
നമനമേ മനമേ തവ ഭവ്യദം
നരകകാരകകാപഥസേവനം
ത്യജ നിജാജനിജാഗരണാന്വിതം

കെ. സി. കേശവപിള്ള












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/15&oldid=168473" എന്ന താളിൽനിന്ന് ശേഖരിച്ചത്