താൾ:Rasikaranjini book 3 1904.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧]

കേശവാഷ്ടകം

"

വാനായി പ്രാണയാമം സ്വാധീപ്പെടുത്തി തരണം' എന്നാണ് വരമനപേക്ഷിച്ചത്.

       അതിനു പ്രതിവചനമായി വായുഭഗവാൻ പറഞ്ഞു: 'അത്രയുള്ളു ? ഇത്ര കുറച്ചു കാലം ജീവിച്ചിരിക്കുവാനായിട്ടു പ്രാണായാമം സ്വാധീനപ്പെടണമെന്നില്ല. എന്റെ ഗതാഗതത്തിനു തടസ്ഥം നേരിടാത്ത സ്ഥലത്തു പതിവായി കിടന്നുറങ്ങിയാൽ മതി.

എടന്തടവിൽ ഒമ്പതാംകൂറ്

"

കേശവാഷ്ടകം.

വ്രജധൂജവധൂനനദക്ഷ! ഹേ
വിഹഗവാഹ! ഗവാം പതിയോടലം
ഇടയുമാടയുമാ മൃദുമെയ്യുമെൻ-
ധിക്ഷണ മോക്ഷണമോദിത! കാണണം ൧

അവനമാ വനമാലി നടത്തുമെ-
ന്നിഹ മുദാഹമൂദാര! നിനച്ചു താൻ
ഭുവനപാവന! പാർക്കുവതെന്നതോ-
ർക്കണമിതാണമിതാദരമാശ മേ

ദുരിതമീരിതമീശ! പൊറുത്തു നീ
മഹിത!മേ ഹിതമേകണമേ സദാ;
വിമല! കോമലകോലതനോ! ഭവൽ-
പദമിദാ ദമിതാഹിത! കൈതൊഴാം

ജഗതി മേ ഗതി മേശ! സമർച്ചനം
തവ; ലയേ വലയേണ്ടിവരാ മുഹുഃ;
വിഹിതമേ ഹിതമേതിലുമാക; നിൻ-
തുണയിതാണയിതാമരസേക്ഷണ!












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/14&oldid=168472" എന്ന താളിൽനിന്ന് ശേഖരിച്ചത്