താൾ:Rasikaranjini book 3 1904.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

120 രസികരഞ്ജിനി പുസ്തകം ൩

ശേഖരസ്വാമിയെ ഭജിക്കന്നുണ്ടായിരിക്കുമെന്നു പറയേണ്ടതി ല്ലല്ലൊ.

     കൈമുക്കുവാൻ     നിശ്ചയിച്ചിട്ടുള്ള   ദിവസത്തിന്റെ  തലേ

നാൾതന്നെ പല ക്രിയകളും നടത്തുവാനുണ്ട് . അന്നു കൈമുക്കു വാനുള്ള പുരുഷൻ നിരാഹാരനായി സ്ഥലോപവാസം ചെയ്യണം. ശുദ്ധോപവാസംചെയ്യുവാനശക്തനാണെങ്കിൽ പാലും പഴവും മാത്രം ഒരു കറി ഉപയോഗിക്കാറില്ലെന്നില്ല. അസ്തമനത്തിന്നു മു മ്പായി അദ്ദേഹം കളിച്ചുവന്നാൽ അമ്പലത്തിൽ ബലിക്കൽപ്പുര യ്ക്കടുത്ത് നവഗ്രഹങ്ങളെ പൂജിക്കയായി. അതിന്നു നവഗ്രഹ സ്ഥാനത്ത് ഒമ്പതു പോററികളാണ് പൂജ്യന്മാരായി വന്നുകൂടൂക.

     മവഗ്രഹപൂജകഴിഞ്ഞാൽ  പിന്നെ സ്വാമിസന്നിധാനത്തിൽ

ചെന്നു സത്യം ചെയ്യുകയായി. ആ സമയത്തു ചന്ദ്രശേഖരസ്വാ മിയുടെ പിന്നിൽ മങ്ങിപ്രകാശിക്കുന്ന ഒരു വിളക്കുമാത്രമല്ലാതെ അമ്പലത്തിന്നകത്തു വെളിച്ചത്തിന്റെ ലേശാപോലും ഉണ്ടായി രിക്കയില്ല . ദോഷശങ്കയുള്ള നമ്പൂരി സത്യംചെയ്യുന്നതിന്നായി ക്ഷേത്രത്തിലേക്കു കടക്കുമ്പോൾ 'നല്ല ഉറപ്പുണ്ടെങ്കിലെ കടക്കാവൂ' എന്നും മാറും ക്ഷേത്രാധികാരികളിൽ പ്രധാനിയായ മൂത്തത് ഉപ ദേശിക്കും. പിന്നെ അകത്തേക്കു കടക്കുകയായി. ആ പ്രവേശ ത്തിൽതന്നെ കാര്യം ശുഭമായിട്ടോ അശുഭമായിട്ടോ പരിണമി ക്കാൻ പോകുന്നത് എന്ന് ഒരുമാതിരി തീർച്ചയാക്കുവാനുള്ള ചില ലക്ഷണങ്ങൾ മൂത്തതു കണ്ടുവെച്ചിരിക്കും. സ്വാമിസന്നിധാന ത്തിൽ ചെന്നാൽ സത്യംചെയ്യുകയായി. ആ ശാന്തഗംഭീരദാരുണമാ യ സമയത്തു ഭഗവാന്റെ മുമ്പിൽനിന്നു സത്യംചെയ്യുന്നതിന്നാരം ഭിക്കുമ്പോൾ ഒന്നു നടുങ്ങി നെഞ്ഞുപിടക്കുകയും ഒച്ചയിടറുകയും ചെയ്യാതെ ആരുംതന്നെ ഉണ്ടായിട്ടില്ല. മൂത്തതു ചൊല്ലിക്കൊടു ക്കുന്ന സത്യവാചകത്തിൽ ആദ്യം ചൊല്ലുവാനുള്ളത് താഴെ എഴു

തുന്ന ശ്ലോകമാകുന്നു:-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/121&oldid=168469" എന്ന താളിൽനിന്ന് ശേഖരിച്ചത്