താൾ:Ramayanam 24 Vritham 1926.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം

ഥിലി (സീത)യുടെ പ്രാണനാഥ (ഭർത്താവു്)ന്റെ സമാഗമത്തിൽ. പരലോകം=(അ.പു.ദ്വീ.ഏ) പരലോകത്തെ. ആപ=(ക്രി.ലിറ്റ്.പ.പ.പ്ര.പു.ഏ.) പ്രാപിച്ചു. സുഖാവഹം=സുഖത്തെ ഉണ്ടാക്കുന്നതായ (പരലോകം എന്നതിന്റെ വിശേഷണം). അതായതു്-നിത്യാനന്ദമയമായ മോക്ഷം. പ്രീണനായ-(അ/ന.ച.ഏ.) സന്തോഷം നൽ കുന്നതിനായിക്കൊണ്ടു്. ദണ്ഡകവാസിനാം. യമിനാം. (രണ്ടും ന.പു.ഷ.ബ.) ദണ്ഡകവാസികളായ തപസ്വികളുടെ. ധനുർബ്ബാണപാണി= (ഇ.പു.പ്ര.ഏ.) വില്ലും അമ്പും കൈയിലെടുത്തവനായിട്ടു് (രാമവിശേഷണം)അഗസ്ത്യവാസം (അ.പു.ദ്വി.ഏ.) അഗസ്ത്യമഹർഷിയുടെ ആശ്രമത്തെ അവാപ=(ക്രി.ലിട്.പ.പ.പ്ര.പു.ഏ.) പ്രാപിച്ചു. പ്രാണധാരണമാത്രവാനായ ശരഭംഗമുനി മൈഥിലീപ്രാണനാഥസമാഗമത്തിൽ സുഖാവഹമായ പരലോകത്തെ പ്രാപിച്ചു. ദണ്ഡകവാസികളായ യമികളുടെ പ്രീണനത്തിനായിക്കൊണ്ടു് ധനുർബ്ബാണപാണിയായിട്ടു് നടന്നു് അഗസ്ത്യവാസത്തെ പ്രാപിച്ചു. എന്നു് അന്വയഭാഷ. ൬.രാമലക്ഷ്മണദർശനോത്സവ- കൗതുകോന്മുനിമണ്ഡലം കാണ്മതിന്നടുത്തങ്ങു വന്നു നിറഞ്ഞു നിന്നു നിരന്തമാം ലോചനങ്ങൾ തണുത്തു കാമ സമാനരാമവിലോകനേ മാനസങ്ങളലിഞ്ഞുപോയ് ശിവ രാമ രാമ ഹരേ ഹരേ. വ്യാ:- രാമ....കൗതുകാൽ=(അ.ന.പു.ഏ.) രാമലക്ഷണന്മാരെ കാണ്മാനുള്ള അതിതാത്പര്യത്താൽ. മുനിമണ്ഡലം=മഹർഷിസംഘം. നിരന്തരം=എടവിടാതെ. ലോചനങ്ങൾ=കണ്ണുകൾ. കാമ....വിലോചന=(കാമദേവതുല്യനായ രാമനെ കണ്ടപ്പോൾ. മാനസങ്ങൾ=മനസ്സുകൾ. കാഴ്ചക്കാരുടെ ബഹുത്വത്തെ അപേക്ഷിച്ചു ബഹുവചനം. മഹർഷിമാരുടെ ദുഃഖനിവേദനത്തെ അടുത്ത പദ്യം കൊണ്ടു പറയുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/97&oldid=168465" എന്ന താളിൽനിന്ന് ശേഖരിച്ചത്