ഇരുപത്തിനാലു വൃത്തം
വീരലക്ഷ്മണരാഘവൗ നിജ തോളിൽ വെച്ചുയരും വിധൗ വാളു കൊണ്ടു മുറിച്ചു തത്ക്കര- മൂഴിയിൽ പതിപ്പിച്ചുടൻ വാനിലാക്കിയവനെയും ശിവരാമ രാമ ഹരേ ഹരേ.
വ്യാ-സോമസൂര്യർ=ചന്ദ്രനും ആദിത്യനും. വിന്ധ്യപർവ്വതസന്നിഭൻ=വിന്ധ്യപർവ്വതത്തിനു തുല്യൻ. വീരലക്ഷ്മണരാഘവൗ=(അ.പു.ദ്വി.ദ്വി.) വീരനായ ലക്ഷ്ണമനെയും രാമനെയും. വിധൗ=(ഇ.പു.സ.ഏ.) സമയത്തിൽ. തൽക്കരം=അവന്റെ കരം. ഊഴി=ഭൂമി. വാനു്=സ്വർഗ്ഗം. രാമലക്ഷ്മണന്മാരെ തോളിലെടുത്തു് ഉയരുന്ന വിരാധനെ ഇരുഭാഗത്തും സൂര്യചന്ദ്രന്മാരെ ധരിച്ചു് ഉയർന്നു നില്ക്കുന്ന വിന്ധ്യപർവ്വതം പോലെ എന്നു വർണ്ണിച്ചിരിക്കുന്നതിനൽ ഉപമാലങ്കാരം.
൫. പ്രാണധാരണമാത്രവാൻ ശരഭംഗ മാമുനി മൈഥിലീ- പ്രാണനാഥസമാഗമേ പരലോക- മാപ സുഖാവഹം പ്രീണനായി നടന്നു ദണ്ഡക- വാസിനാം യമിനം ധനു- ർബ്ബാണപാണിരഗസ്ത്യവാസ- മവാപ രാമ ഹരേ ഹരേ
വ്യാ- പ്രാണധാരണമാത്രവാൻ-പ്രാണനെ ധരിക്കുക എന്നതു മാത്രമുള്ളവൻ. (ശേഷമുള്ള ശരീരവ്യാപാരങ്ങളെല്ലാം വെടിഞ്ഞിരിക്കുന്നവൻ എന്നു സാരം.) ശരഭംഗമാമുനി=ശരഭംഗനെന്ന മഹർഷി. മൈഥിലിപ്രാണനാഥസമാഗമേ=(അ.പു.സ.ഏ.) മൈ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |