താൾ:Ramayanam 24 Vritham 1926.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിനാലുവൃത്തം 79

രണ്ടു പദങ്ങളും രാമാനുജൻ എന്നതിന്റെ തല്ക്കാലവിശേഷണം. ഇതിൽ 'നന്ദിഗ്രാമേ' എന്ന ഒറ്റപദത്തെ, ശ്ലോകത്തിന്റെ പുർവ്വോത്തരങ്ങൾ രണ്ടിലുംകൂടി ഒന്നായി പ്രയോഗിച്ച്, ശ്ലോകങ്ങൾക്കു സാമാന്യമായി അർദ്ധത്തിൽ അവശ്യം വേണ്ടതായ വിഛേദത്തെ വകവയ്ക്കാതെയിരുന്നതു, കവിയുടെ നിരങ്കുശത്വംകൊണ്ടൊ, വൃത്തപരിധിയിൽ കോട്ടം വരാതെ കഴിപ്പാൻ തക്കവണ്ണമുള്ള പരിചയം കുറവായിട്ടോ, അതൊ സ്വഛന്ദോപാധികമായ ദ്രാവിഡവൃത്തങ്ങളിൽ സംസ്കൃതഛന്ദോനിയമങ്ങളെ അനാദരിച്ചാൽ, “അപിമാഷം മാഷം കുർയ്യാൽ ഛന്ദോഭംഗംനകാരയേൽ" എന്നുള്ള സംസ്കൃതകാവ്യാനുശാസനപ്രകാരം അപ്രതിവിധേയമായ യാതൊരു ദോഷവും വരുവാനില്ലെന്നു കാണിപ്പാനായിട്ടൊ എന്ന് അഭിജ്ഞന്മാർതീർച്ചപ്പെടുത്തേണ്ടതാകുന്നു.

          (൨൭)സച്ചിൻസ്വരൂപിൻ! ജഗന്നാഥ! വിഷ്ണോ!
                 സച്ചക്ഷുരാദിത്യ! വന്ദേഹി നിത്യം
                 വച്ചീടുനിൻ ചേവടിത്താരിദാനീം
                 മച്ചിത്തരംഗേ ഹരേ! രാമ രാമ.

വ്യാ‌- സച്ചിത്സ്വരൂപിൻ (ന. പു. സം. എ). ജഗന്നാഥ=(അ. പു. സം. എ). വന്ദേ=(ലട്. ആ. പ. ഉ. ഏ) ഹി-(അപ്യ). നിത്യ=(അ. പു. ദ്വി. ഏ). സച്ചിത്സ്വരൂപിൻ ജഗന്നാഥ സച്ചക്ഷുരാദിത്യ വിഷ്ണോ നിത്യം(ത്വാം) (അഹം) വന്ദേ ഹി. എന്നന്വയം. സച്ചിത്സ്വരൂപനായി ജഗന്നാഥനായി സച്ചുക്ഷുരാദിത്യനായിരിക്കുന്ന വിഷ്ണോ നിത്യനായ അങ്ങയെ ഞാൻ വന്ദിക്കുന്നു എന്ന് അന്വയാർത്ഥം. സച്ചിത്സ്വരൂപി=സത്താമാത്രാനുജ്ഞാനസ്വരൂപനുമായിട്ടുള്ളവൻ. ജഗന്നാഥൻ=ലോകത്തിന്റെ നാഥൻ. സച്ചക്ഷുരാദിത്യൻ=സജ്ജനങ്ങളുടെ കണ്ണിന് ആദിത്യനായിട്ടുള്ളവൻ നിത്യൻ=സത്താമത്രൻ. വിഷ്ണു=(സർവ്വത്തിലും വ്യാപിച്ചിട്ടുള്ളവൻ എന്ന് അവയവാർത്ഥം). ചേവടിത്താര്=ചുവന്ന പാദ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/92&oldid=168460" എന്ന താളിൽനിന്ന് ശേഖരിച്ചത്