താൾ:Ramayanam 24 Vritham 1926.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 രാമായണം

പിതു'=പിതാവിന്ന്. യൽ=യാതൊന്ന്. കൃത്യം=ചെയ്യപ്പെടേണ്ടതാ യിട്ട്; (ഭവതി=ഭവിക്കുന്നു). (തൽ=അതിനെ). കൃത്വാ=ചെയ്തിട്ട; മരിച്ചു അഛനെ ഉദ്ദേശിച്ചു ചെയ്യേണ്ടതായ സ്നാനം, ഉരകദാനം, പിണ്ഡസമർപ്പണം മുതലായ കർമ്മങ്ങളെല്ലാം ചെയ്തിട്ട് എന്നു സാരം. നിത്യാനുഭൂതൻ=നിത്യസത്താസ്വരൂപൻ. മഹാത്മാവ്= മഹാശയൻ. സത്യപ്രതിജ്ഞൻ=സത്യമായ പ്രതിജ്ഞയോടു കൂടിയവൻ;പ്രതിജ്ഞ തെറ്റിക്കാത്തവൻ. (ഇതു മൂന്നും കർത്താ വായ 'രാമൻ' എന്നതിന്റെ വിശേഷണങ്ങളും, പ്രത്യേകം അഭി പ്രായങ്ങളോടുകൂടിയവയും ആണെന്നു ഗ്രഹിച്ചിരിക്കണം. നീത്യാം (ഇ.സ്ത്രീ. തൃ. ഏ) നീതികൊണ്ട്; ശ്രീരാമൻ വനവാസം കൈവിട്ട് രാജാവായി വാഴണം എന്നുള്ള ഭരതന്റെ നിർബ്ബന്ധത്തെ ന്യായം കൊണ്ടു ഖണ്ഡിച്ച് അദ്ദേഹത്തെ സമാധാനപ്പെടുത്തി എന്നു സാരം. കനീയാൻ=അനുജൻ (ഭരതൻ)

(൨൬) രാമാജ്ഞ കൈക്കൊണ്ടു രാമാനുജൻ താൻ

                  തല്പാദുകേ മൂർദ്ധ്നി വിന്യസ്യ നന്ദി-
                  ഗ്രാമേകരോദ്രാജ്യ മാശാന്തചേതാ
                  രാമാഗമാകാംക്ഷി ശ്രീരാമരാമ.

വ്യാ- രാമാജ്ഞ കൈക്കൊണ്ട്=രാമന്റെ കല്പന സ്വീകരിച്ച്. രാമാനുജന്താൻ=ഭരതൻ. തല്പാടുകേ=(ആ. സ്ത്രീ. ദ്വി. ദ്വീ) അവന്റെ= (രാമന്റെ)മെതിയടികളെ. മൂർദ്ധ്നി=(ന.പു.സ.ഏ) ശിരസ്സിൽ. വിന്യസ്യ=(ല്യബന്തം അവ്യ) വച്ചിട്ട്. നന്ദിഗ്രാമ= (അ.പു.സ.ഏ) നന്ദി ഗ്രാമത്തിൽ. അയോധ്യയിൽ രാജധാനി യുടെ പുറത്തുള്ള ഒരു ഗ്രാമത്തിൽ. അകരോൽ(ലങ്ങ്.പ.പ്ര.പു. ഏ)ചെയ്തു. രാജ്യം=(അ.ന.ദ്വി.ഏ) രാജ്യത്തെ(രാജാവിന്റെ കർമ്മത്തെ, അതായത് രാജ്യപരിപാലനത്തെ)ആശാന്തചേതാ: =(സ.പു.പ്ര.ഏ) ആശാന്തചേതസ്സായിട്ട്.ആശാന്ത ചേതസ്സ് =അല്പം ശാന്തമായ ചിത്തത്തോടു കൂടിയവൻ). രാമാഗമാകാംക്ഷി=രാമന്റെ വരവിനെ കാത്തിരിക്കുന്നവൻ. ഈ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/91&oldid=168459" എന്ന താളിൽനിന്ന് ശേഖരിച്ചത്