ഇരുപത്തിനാലു വൃത്തം ത്യാജ്യമാകുന്നു എന്നു വാക്യം യോജിപ്പിക്കണം.) രാമാശ്രയത്തിന്ന്=രാമനെ ആശ്രയിപ്പാനയിട്ട്. (൨൪)അച്ഛൻ മരിച്ചുള്ളവസ്ഥാപ്രസംഗേ സച്ചക്ഷുരശ്രുപ്രവാഹങ്ങൾ വാർത്തും ദിക്ചക്രഖേദം വരുത്തീടുമാറും ചർച്ചിച്ചു ദുഃഖിച്ചു ശ്രീരാമരാമ. വ്യ - അച്ഛൻ...പ്രസംഗേ(അ.പു.സ ഏ) അച്ഛന്റെ മരണസംഗതിയെക്കുറിച്ചുള്ള പ്രസ്താവത്തിൽ. സച്ചക്ഷു....പ്രവാഹങ്ങൾ=മനോഹരമയ കണ്ണുകളിൽ നിന്നു ധാരയായിട്ടൊഴുകുന്ന കണ്ണുനീർ. വാർത്ത്=ഒലിപ്പിച്ച്. ദിക്ചക്രഖേദം=നാലുഭാഗത്തും നില്ക്കുന്നവർക്കൊക്കെ ദുഃഖം. (ദിക്ചക്രം എന്ന പദത്തിന്നു്, ലക്ഷണയാ നാലു ഭാഗത്തും നില്ക്കുന്ന ജനങ്ങൾ എർത്ഥം ഗ്രഹിക്കണം). പർച്ചിച്ച്=വിചാരിച്ച്. വീണ്ടും വീണ്ടും ഓർത്തോർത്ത് എന്നു സാരം. അച്ഛന്റെ ഗുണങ്ങളേയും അദ്ദേഹത്തിനു സപ്തവ്യസനങ്ങളിൽ നയാട്ട്, സ്ത്രീലമ്പടത്വം എന്നീ ദോഷങ്ങൾ നിമിത്തം വന്നുകൂടിയ അപത്തുകളേയും, പിതൃഹിതാനുവർത്തികളായ നാലു പുത്രന്മാരുണ്ടായിരുന്നിട്ടും അന്ത്യകാലത്തു് ഒരു പുത്രനെപ്പോലും കാണാനിടവരാതിരിക്കത്തക്കമുള്ള വിധിവൈഭവത്തേയും മറ്റും ആലോചിക്കനവകാശമുള്ളതാണല്ലോ. (൨൫)കൃത്യം പിതുര്യൽ പരേതസ്യ കൃത്വാ നിത്യാനുഭൂതൻ മഹാത്മാവു രാമൻ സത്യപ്രതിജ്ഞനയോധ്യക്കയച്ചു നീത്യ കനീയനെ ശ്രീരാമരാമ.
വ്യ-കൃത്യം=(അ.ന.പ്ര.ഏ). പിതുഃ =(ഋ പു. ഷ. ഏ) യൽ=(യഛബ്ദം ന.പ്ര.ഏ) പരേതസ്യ=(അ.പു.ഷ.ഏ). കൃത്വ=(ക്ത്വ പ്രത്യയന്തം അവ്യയം). പരേതസ്യ=മരിച്ചവനായ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |