താൾ:Ramayanam 24 Vritham 1926.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ട്ടിട്ടുള്ളവയാണ്. ഇടയ്ക്കു ചിലതു സംസ്കൃതഛന്ദസ്സുക ളിൽപ്പെട്ടവയായിട്ടുമില്ലെന്നില്ല. എന്നാൽ അവയും ഗാ നരീതിയിൽ ചൊല്ലുവാൻ തക്കവയാകകൊണ്ടു ദ്രാവി ഡ വൃത്തങ്ങളോടിടകലർത്തി പ്രയോഗിക്കുന്നതിൽഭംഗി ക്കും ഭംഗംവരുത്തുന്നവയല്ല. ഇങ്ങനെയാണെങ്കിലും ഇ ക്കാവ്യം, 'രാമചരിതം'പോലെ തനിത്തമിഴോ കണ്ണശ്ശ രാമായണംപോലെ തമിഴു'വിരുത്ത'ക്കരുവിൽ തമിഴും മലയാളവുംകൂട്ടി ഉരുക്കി വാർത്ത വെങ്കലപ്പാത്രമോ അ ല്ല. ഇതിൽ മദ്ധ്യകേരളത്തിൽ നടപ്പുള്ള മലയാളപദ ങ്ങളല്ലാതെ തീരെ തെക്കനോ വടക്കനോ ആയ ദേശ്യ പദങ്ങൾ അധികം കാണുന്നില്ല. പവ(ക)ഴി; കുല ചില; അമ്പതുമറി; പുത്തൻമണിപ്പൂൺപ്; അച്ചോ; തിരുവാമൊഴിഞ്ഞു; പറവ്വതും ചെയ്ത; മതിയുണ്ട്; ഇ ത്യാദിചംബൂപ്രബന്ധകാരന്മാർ പ്രയോഗിച്ചുകാണുന്ന ഭാഷാപദങ്ങൾ പലേടത്തും കാണുന്നുണ്ട്. എങ്കിലും ഭാ ഷാസംസ്കൃതശബ്ദങ്ങളെ കൂട്ടിചേർത്തു മണിപ്രവാളമാ ക്കിയിരിക്കുന്നതിൽ ചെയ്തിട്ടുള്ള വികടഘടനകളെക്കൊണ്ടും, ഗുരുലഘുക്കളുടെ വിന്യാസത്തിൽ കാണിച്ചിട്ടുള്ള അനിയന്ത്രിതമായ സ്വാതന്ത്ര്യപ്രകടനംകൊണ്ടും;ഇതി നുമുമ്പിൽ ഭാഷാകവിസരണിയിൽ സഞ്ചരിച്ചു പരിച യമില്ലായ്കയാൽ അറിയാതെ വന്നുപോയതോ ഉദ്ദണ്ഡാ ദിപണ്ഡിതന്മാരെപ്പോലെ ഭാഷാകവിതയിലുള്ള അവ ജ്ഞകൊണ്ടു അറിഞ്ഞുതന്നെ വരുത്തിക്കൂട്ടിയതോ ആയ യതിഭംഗകോലാഹലംകൊണ്ടും, പാദാന്തത്തിൽ മാത്ര മല്ല, അർദ്ധത്തിൽ പോലും വിച്ഛേദം കൂടാതെ സമസ്ത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/9&oldid=168457" എന്ന താളിൽനിന്ന് ശേഖരിച്ചത്