താൾ:Ramayanam 24 Vritham 1926.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

76 രാമായണം

ന്റെ വിശേഷണം. വ്യഗ്രിക്കുക=അഛന്റെ മരണം കേട്ടു വിവശ നാവുക. അയോദ്ധ്യാസമീപേ=(അ. ന.സ.ഏ.) അയോദ്ധ്യയുടെ അടുക്കൽ. മന്ത്രീശ്വരാൽ= (അ. പു. പ. ഏ.)മന്ത്രിയിൽനിന്ന്. കൈകേയിവൃത്തം. കൈകേയി അഭിഷേകം മുടക്കി രാമനെ കാട്ടിലേക്കയപ്പിച്ചുവെന്നും, ആ വ്യസനം നിമിത്തമാണു ദശരഥൻ മരിച്ചുവെന്നും ഉള്ള വിവരം. സംക്രുദ്ധവാൻ= വളരെ കോപിച്ചവൻ

(൨൨) "താതം മദീയം മരിപ്പിപ്പതിന്നും

              രാമംവനത്തിന്നു യാത്രാക്കുവാനും
              മംഗല്യസൂത്രം പഠിപ്പാനുമാളാ-
              യെഷാ മഹാപാപി" ശ്രീരാമരാമ.

വ്യാ--മദീയം താതം=(൨-o. അ. പു. ദ്വി. ഏ.) എന്റെ അഛനെ. രാമം=(അ. പു. ദ്വി. ഏ.)രാമനെ. യാത്രയാക്കുവാനും എന്നു വേണ്ടതിനു പകരം 'യാത്രാക്കുവാനും' എന്നു പ്രയോഗിച്ചിരി ക്കുന്നതിൽ സന്ധിദോഷം സ്പഷ്ടം. മംഗല്യസൂത്രം=താലിച്ചരടു. (കുല സ്ത്രീകൾക്കു, ഭർത്താവു മരിച്ചാൽ മംഗല്യ സൂത്രം മുറിക്കണ മെന്നു നിർബ്ബന്ധമായ ഒരാചാരമുണ്ട്). ആളായി=മതിയായവളായി ഏഷാ=(ഏതഛബ്ദം. സ്ത്രീ.പ്ര.ഏ) ഈ മഹാപാപി. ഇതു കൈ കേയിയെക്കുറിച്ചു ഭരതൻ പറയുന്നതാണെന്നു പ്രകരണ ബലത്താൽ സ്ദ്ധിക്കുമല്ലോ.

(൨൩) " രാജ്യത്തിൽ വാഴ്കെ"ന്നു ചൊല്ലും വസിഷ്ഠ-

            ന്നാജ്ഞാം വെടിഞ്ഞങ്ങു രാമാനുജന്മാർ
            ത്യാജ്യം നമുക്കെന്നു കല്പിച്ചുപോയീ
            രാമാശ്രയത്തിന്നു ശ്രീരാമരാമ.

വ്യാ- ആജ്ഞാം=(ആ. സ്ത്രീ. ദ്വി. ഏ) ആജ്ഞയെ. രാമാനു ജന്മാർ= രാമന്റെ അനുജന്മാർ(ഭരതസ്ത്രുഘ്നന്മാർ). ത്യാജ്യം= ഉപേക്ഷിക്കേണ്ടത്. (രാജ്യം എന്ന വിശേഷ്യം ചേർത്തു നമുക്കു രാജ്യം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/89&oldid=168456" എന്ന താളിൽനിന്ന് ശേഖരിച്ചത്