70 രാമായണം
ചാരുസ്മിതം തൂകി വന്ദിച്ചുപോയീ ശ്രീരാമചന്ദ്രോപി ശ്രീരാമരാമ.
വ്യാ--പാരിച്ച=അധികായ. ചാരുസ്മിതം=ഭംഗിയുള്ള പുഞ്ചിരി ശ്രീരാമചന്ദ്രോപി=ശ്രീരാമചന്ദ്ര:.(അ.പു.പ്ര.ഏ.) അപി=(അവ്യ) ശ്രീരാമചന്ദ്രനും.പോയി. എന്ന ക്രിയയോടു ചേർത്തൻവയി ക്കണം.
൧൪. "ഇന്നെത്രദൂരം നടക്കേണമാര്യ"
എന്നങ്ങു ഭൂയോപി ഭൂയോപിചൊല്ലും വാമാക്ഷി സീതാ ജനിപ്പിച്ചു കണ്ണീർ പ്രാഥമ്യമായന്നു ശ്രീരാമ രാമ.
വ്യാ-- ആര്യ!= (ആ.പു.സം.ഏ.) ആര്യപുത്ര!=ഭർത്താവേ!
ഭൂയോപി=ഭുയ:.അപി=(രണ്ടും അവ്യയം) പിന്നെയും പിന്നെയും.
വാമാക്ഷി=വാമം(മനോഹരം) ആയ അക്ഷികളോടുകൂടിയവൾ
(സുന്ദരി).പ്രാഥമ്യം=പ്രഥമം(ആദ്യം)എന്ന അവസ്ഥ. ധീരോദാ
ത്തനായ രാമനു ദു:ഖാദിവികാരങ്ങളിൽ മറ്റുള്ളവരെപ്പോലെ
കണ്ണുനീരൊലിപ്പിക്കുക മുതലായ ചാപല്യങ്ങളുണ്ടാവാത്ത തിനാൽ ഇതിനുമുമ്പിൽ അതുണ്ടായിട്ടില്ല. ജനനാൽ പ്രഭൃതി ഇന്നേവരെ അതിമനോഹരമായ രാജധാനിയിൽ കണ്ണാടി
പോലെ മിനുക്കിയിട്ടും, പട്ടു,പരവധാനി മുതലായവ വിരിച്ചിട്ടും
ഉള്ള അന്ത:പുരത്തിൽ അല്പദൂരം മന്ദംമന്ദം സഞ്ചരിക്കുക
മാത്രം ശീലിച്ചിട്ടുള്ള ബാലയായ സീത, യാത്രപുറപ്പെട്ട് അല്പം
നടന്നപ്പോഴേയ്ക്ക് "ഇന്നെത്ര ദൂരം നടക്കണം" എന്നു പല
പ്രാവശ്യം ചോദിച്ചുകഴിഞ്ഞു. ഇപ്പോൾ രാജധാനിയുടെ
മുറ്റത്തു മാത്രമേ ആയിട്ടുള്ളൂ. ഈ സ്ഥിതിക്ക്, ഇനി പതിന്നാലു
സംവത്സരം, 'ശർക്കരാകണ്ടകനിമ്നോന്നതയുത'ങ്ങളായി
ദുർഗ്ഘടങ്ങളായ ദുർഗ്ഗമാരണ്യങ്ങളിൽ ഈസ്സാധ്വിയെ
എങ്ങനെ കൊണ്ടു നടക്കേണ്ടു എന്നു വിചാരിച്ച് 'പരദു:ഖം
നിമിത്തം ദു:ഖിത'നായ ആ മഹാപുരുഷനെ ആദ്യമായി
കണ്ണീരിന്റെ രസം അനുഭവിപ്പി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |