താൾ:Ramayanam 24 Vritham 1926.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪)


വൈദേഹി! പോരേണ്ട, പോരേണ്ട, ബാലേ!
പൈദാഹശാന്തിക്കുപായങ്ങളില്ലേ
ഹേദേവി! കല്ലുണ്ടു മുള്ളുണ്ടു കാട്ടിൽ
പദവ്യഥയ്ക്കങ്ങു ശ്രീരാമ രാമ.

വ്യാ-വൈദേഹി=(ഈ. സ്ത്രീ. സം. ഏ) ഹേവിദേഹരാജപുത്രി; ബാലേ=(ആ. സ്ത്രീ. സം. ഏ) ചെറുപ്പക്കാരത്തി. പൈദാഹശാന്തി=വിശപ്പും ദാഹവും ശമിപ്പിക്കുക. ഉപായങ്ങൾ=സാധനങ്ങൾ. ഹേദേവി=(ഈ. സ്ത്രീ. സം. ഏ) ഹേരാജ്ഞി; പാദവ്യഥ=കാലുകൾക്കു വേദന. ഇതിലും അലങ്കാരം 'പരികരം' തന്നെ.

(൫)


വ്യാളങ്ങൾ സാലാവൃകദ്വീപിവൃന്ദം
വ്യാളീതരക്ഷുക്കൾ കാട്ടാനയുണ്ട്
കാളുന്ന തീയുണ്ടു പോരേണ്ട ബാലേ!
നീലാരവിന്ദാക്ഷി! ശ്രീരാമരാമ.

വ്യാ-വ്യാളങ്ങൾ=സൎപ്പങ്ങൾ. സാലാവൃകദ്വീപിവൃന്ദം ചെന്നയ്ക്കളുടേയും കൂട്ടം. വ്യാളീതരക്ഷുക്കൾ=വ്യാളികളും തരക്ഷുകളും വ്യാളികൾ=പെൺസിംഹങ്ങൾ. തരക്ഷുക്കൾ=ഹിംസിക്കുന്ന ജന്തുക്കൾ. കാളുന്ന=കത്തി ജ്വലിക്കുന്ന. നീലാരന്ദാക്ഷി=കരിംകൂവളപ്പൂവ്വ് പോലെയുള്ള കണ്ണോടുകൂടിയവൾ.

(൬)


എന്നാൎയ്യപുത്രൻ വനത്തിന്നു പോയാൽ
പിന്നിപ്പുരീവാസമെന്തിന്നു വേണ്ടി
നിന്നോടുകൂടീട്ടു പോരുന്നു ഞാനും


എന്നാൾമനോജ്ഞാംഗി ശ്രീരാമരാമ.

വ്യാ-എന്നാൎപുത്രൻ=എന്റെ ഭൎത്താവു്. പുരീവാസം=പട്ടണത്തിൽ വാസം. എന്നാൾ=എന്നു പറഞ്ഞു. മനോജ്ഞാംഗി=സുന്ദരി.(സീതാ)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/79&oldid=168445" എന്ന താളിൽനിന്ന് ശേഖരിച്ചത്