ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രാമായണം 64
(അന്തഃകരണമെന്നു സാരം) കരുതീടുമാറു് =ഒരിക്കലും വിട്ടുപോകാതെ സൂക്ഷിച്ചുവക്കത്തക്കവണ്ണം. വരം=അനുഗ്രഹം. കരുണാവാരിധി=വളരെ കൃപയുളളവൻ. ഭക്തന്മാർ എന്തു പ്രാർത്ഥിച്ചാലും അതൊക്കെ കൊടുക്കുന്നവൻ എന്നു സാരം. "സമാസമം" വൃത്തം. "വിഷമത്തിൽ സമസമം. സമത്തിൽ സമസംഗുരു. എന്നുള്ളർദ്ധസമംവൃത്തം 'സമാസമസമാഹ്വയം" എന്ന ലക്ഷണം. (വൃത്തമഞ്ജരി )
നാലാം വൃത്തം കഴിഞ്ഞു.
---------O<>O---------
അഞ്ചാം വൃ ത്തം .
-------------------
(൧) കല്യാണരൂപീ വനത്തിൽ പോവാൻ
വില്ലും ശരം കൈപ്പിടിച്ചോരു നേരം മെല്ലെപ്പുറപ്പെട്ടു പിന്നാലെ സീതാ കല്യാണിനീ ദേവി ശ്രീരാമരാമ.
വ്യാ---കല്യാണരൂപീ=മംഗളസ്വരൂപൻ. (വിശേഷണം 'രാമൻ' എന്നു വിശേഷ്യം പ്രകരണബലത്താൽ ഉണ്ടാക്കണം) കൈപ്പിടിക്കുക=കയ്യിൽ പിടിക്കുക. കല്യാണിനീ=മംഗളസ്വരൂപിണീ.
(൨) മോദേന കൂടെപ്പുറപ്പെട്ടു സീതാം
കോദണ്ഡധാരീ സമാലോക്യ രാമൻ വൈദഗ്ദ്ധ്യശാലീ രമേശൻ പറഞ്ഞു വൈദേഹിതന്നോടു ശ്രീരാമരാമ.
വ്യാ---മോദന=(അ. പു. തൃ. ഏ) സന്തോഷത്തോടുകൂടി. സീതാം=(ആ. സ്ത്രീ. ദ്വി. ഏ) സീതയെ. കോദണ്ഡധാരീ=(സ. പു. പ്ര.
ഏ) (വശേഷണം) വില്ലെടുത്തവൻ. സമാലോക്യ=(ല്യബന്തം. അ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |