ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഇരുപത്തിനാലുവൃതതം
വൻ)
രാമരഘുനാഥ ജയ
രാമർഘുനാഥ ജയ
രാമ രഘുനാഥ ജയ
രാമ തവ പാദങ്ങളിൽ
വീണുതൊഴു മെങ്ങളുടേ
പാപമകറ്റീടു ശിവ-
രാമരഘുനാഥ ജയ.
വ്യാ-ഇതു കവിയുടെ അഭിഷ്ടപ്രാർത്ഥനാരൂപമായ മംഗളം. അർത്ഥം സ്പഷ്ടം. വൃത്തം 'കലേന്ദുവദനം' "ഇഹേന്ദുവദനാവൃത്തേ മാത്രയ്ക്കൊത്തുലഘുകളെ ഇടവിട്ടുഗുരുനാഥനേ ചെയ്തിട്ടു ഗുരുവൊന്നഥ. ഒടുവിൽ ചേർത്തതാംവൃത്തം കലേന്ദുവദനനാഭിധം" എന്നു ലക്ഷണം (വൃത്തമഞ്ജരി)
മൂന്നാം വൃത്തം കഴിഞ്ഞു.
നാലാം വൃത്തം
(൧) സുരപുരിയോടു സമമാകും നിജ-
പുരിയിൽ പുക്കുടൻ രഘുനാഥൻ
തരുണിമാർമണി മകുടി സീതയോ-
ടൊരുമിച്ചു വാണു ഹരിനംമ്മോ
വ്യാ- സുരപുരി=സ്വർഗ്ഗം. നിജപുരി=തന്റെ നഗരി. (അയോദ്ധ്യ) തരുണിമാർമണിമകുടി=സ്ത്രീകളുടെ ശിരസ്സിലണിയുന്ന ഭൂഷണം. (അതിസുന്ദരി) ഹരിനമ്മോ- ഇതിൽ 'നമ' എന്ന സംസ്കൃതപദത്തെ 'മ' കാരത്തിനു ദ്വിത്വവും, വിസർഗത്തിനു ഓത്വ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |