താൾ:Ramayanam 24 Vritham 1926.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 രാമായണം

ന്ന് (അ.രാ.മൂലം) പതുപ്പിൽ=സൗമ്യമായിട്ട്. അനുസരിക്ക=തമ്മിൽ യോജിക്ക. കുലവില=വില്ല്; മുനിപ്രവരൻ=പരശുരാമൻ.

പരശുരാമൻ തന്റെ വൈഷ്ണവചാപം ശ്രീരാമനു സമർപ്പിച്ചതോടു കൂടി അദ്ദേഹത്തിലുണ്ടായിരുന്ന വിഷ്ണുചൈതന്യവും ശ്രീരാമനിൽ സംക്രമിക്കയും, പിന്നെ അദ്ദേഹം ശാന്തനായ ഒരു മഹർഷിയാ യിത്തീർന്നു മഹേന്ദ്രം പർവ്വതത്തിൽ ചെന്നു തപസ്സുചെയ്തു കൊണ്ട്, "അശ്വത്ഥാമാ ബലിർവ്വ്യാസോ ഹനുമാംശ്ച വിഭീഷണ: കൃപ പരശുരാമശ്ച സപ്തൈകേ ചിരജീവിന:" എന്ന ശ്ലോക ത്തിൽ പറയുന്ന ചിരജീവികളിൽ ഒരാളായി ഇന്നും ജീവിക്കുകയും ചെയ്യുന്നു എന്ന കഥ രാമായണത്തിൽനിന്നറിയേണ്ടതാകുന്നു.

(൨൮) മിഴിച്ചുനിന്ന സമസ്തജനം,

              ജയിച്ചുവെന്നങ്ങുറയ്ക്കുമാറു
              കഴിച്ചുയുദ്ധമവിടെനിന്നു
              മദിച്ചു പടജ്ജനവുമായി
              പിടിച്ചു കളിയകമ്പടികൾ,
              നടത്തിക്കുട തഴപിടിപ്പി-
              ച്ചുദിച്ച രുചി പുരിയിൽ പുക്കു
              രാമരഘുനാഥ ജയ.

വ്യാ-ഉദിച്ചരുചി=(ക്രി.വി) ശോഭയോടുകൂടി. ശ്രീരാമപരശുരാമ ന്മാരുടെ സമാഗമത്തിന്റെ അവസാനം എങ്ങനെവന്നു കലാശിക്കുമെന്നറിയാതെ ഭയവിസ്മയാകുലന്മാരായിട്ടു കണ്ണു മിഴിച്ചു നിന്നിരുന്ന സകലജനങ്ങളും ശ്രീരാമൻ ജയിച്ചു വെന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ടു മദമത്തന്മാരായിട്ട് അവർ തമ്മിൽത്തന്നെ പിടിച്ചു കളിയായി യുദ്ധം നടത്തി ക്കൊണ്ടു നടത്തിക്കൊണ്ടു അകമ്പടി നടക്കുകയും, കുട,തഴ കൊടി, ആലവട്ടം, വെഞ്ചാമരം തുടങ്ങിയ രാജചിഹ്നങ്ങൾ ഉയർത്തിപ്പിടിക്കയും ചെയ്തുകൊണ്ട് അയോദ്ധ്യാപുരിയിൽ ചെന്നുചേർന്നുവെന്നു സാരം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/69&oldid=168434" എന്ന താളിൽനിന്ന് ശേഖരിച്ചത്