താൾ:Ramayanam 24 Vritham 1926.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപത്തിനാലുവൃത്തം 55

               പറഞ്ഞടുത്ത മുനിവരന്റെ
               കനൽക്കണ്ണുകൾ മിഴിച്ചുകണ്ടു
               ഭയപ്പെട്ടോടീ പടജ്ജനങ്ങൾ
               രാമരഘുനാഥജയ!

വ്യാ- പുരത്രയം=ത്രിപുരന്മാർ. പൊരിക്ക=ദഹിപ്പിക്ക. പരമഗുരു= പ്രധാനാചാര്യൻ. പുരഹരൻ=ശിവൻ.ഇതി=(അവ്യ) എന്ന്. പ്രഗത്ഭം=(ക്രി.വി)പ്രൗഢമായി. കനൽക്കണ്ണുകൾ=കനൽ പോ ലെയുള്ള കണ്ണുകൾ. (കണ്ണുകൾ ജ്വലിക്കുന്നതു കോപവികാരമാണു)

(൨൭) ജഗൽ പവിത്രതരപുരുഷ-

              രെതിർപ്പതിനു തുനിഞ്ഞളവിൽ
         രവിപ്രഭകളുടലിൽ ജന-
              നയനങ്ങളെയടപ്പിച്ചുടൻ
         പതുപ്പിൽ വിളിച്ചനുസരിച്ചു
               സമർപ്പിച്ചു തൻ കുലചിലയും
         മുനിപ്രവരൻ നടന്നുമെല്ലെ
               രാമരഘുനാഥ ജയ.

വ്യാ-- ജഗൽ.....പുരുഷൻ=ലോകത്തിൽ വച്ച ഏറ്റവും ശുദ്ധന്മാ രായ പുരുഷന്മാർ.(അവതാരപുരുഷന്മാർ എന്നു സാരം) രവി പ്രഭകൾ=സൂര്യന്റെ തേജസ്സുപോലെയുള്ള തേജസ്സ.ജനനയന ങ്ങൾ=മനുഷ്യരുടെ കണ്ണുകൾ.(പരശുരാമനും ശ്രീരാമനും തമ്മിൽ എതിർത്തടുത്തപ്പോൾ അവരുടെ ശരീരങ്ങളിൽനിന്നു സൂര്യപ്രഭപോലെ ഉദിച്ച ദിവ്യതേജസ്സുകൊണ്ടു ജനങ്ങൾക്കു കണ്ണു തുറക്കാൻ വയ്യാതെയായി എന്നു സാരം) "ഇതി ബ്രുവതി വൈതസ്മിം ശ്ചചാലവസുനാഭൃശം. അന്ധകാരോബഭൂവാഥ സർവ്വേഷാമപിചക്ഷുഷാം" എ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/68&oldid=168433" എന്ന താളിൽനിന്ന് ശേഖരിച്ചത്