താൾ:Ramayanam 24 Vritham 1926.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിനാലു വൃത്തം

(൧൨)അതി ചുവന്ന തലമുടിയും വലിയ ഗുഹ കണക്കെ വായും ചുവന്ന വട്ടപ്പരിച പോലെ ചുവന്ന കണ്ണിന്മിഴികൾ രണ്ടും പെരിയ വല്ലം കണക്കെ വയ- റരിയപദക്രമണൻ കൊണ്ടു ധരണിതലം കുലുക്കി വന്നു

രാമരഘുനാഥ ജയ!

വ്യാ...വല്ലം=നെല്ലു മുതലയ ധാന്യങ്ങൾ നിറച്ചു സൂക്ഷിക്കുന്ന കൂട അല്ലെങ്കിൽ കൊട്ട. പദക്രമണം=കലുകൾ എടുത്തുവെയ്ക്കുക; ധരണീതലം-ഭൂമി. (൧൩) വീണടിഞ്ഞ മുലകൾ കൊണ്ട- ങ്ങാഞ്ഞടിക്കുമടികൾകൊണ്ടു പാഞ്ഞു മൃഗപടലി ദിശി ചാഞ്ഞു തരുനികരങ്ങളും, പഞ്ഞു വന്നു പിടിച്ചു തന്റെ പ്രാണങ്ങളെക്കളയും മുമ്പെ ബാണം കൊണ്ടു കൊടുക്കുരസി രാമരഘുനാഥ ജയ! വ്യാ-മൃഗപടലി=മൃഗങ്ങളുടെ കൂട്ടം; ദിശി(ശ.സ്ത്രീ.സാ ഏ)=ഓരോരോ ദിക്കിൽ; തരുനികരങ്ങൾ=മരക്കൂട്ടങ്ങൾ; ഉരസി (സ.ന.സ.ഏ)=മാറിടത്തിൽ; ബാണം കൊണ്ടു കൊടുക്ക=ബാണം പ്രയോഗിക്ക. ഇതു ലോകോക്തിയെ അനുകരിച്ചു പ്രയോഗമാണ്‌. ഇതു പോലെ അടുത്ത പദ്യത്തിലും കാണാം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/60&oldid=168425" എന്ന താളിൽനിന്ന് ശേഖരിച്ചത്