താൾ:Ramayanam 24 Vritham 1926.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിനാലുവൃത്തം 89

ഭാഷയിൽ വിട്ടുകളഞ്ഞത്, ശാസ്ത്രപണ്ഡിതന്മാരല്ലാത്ത സാധാരണ
ജനങ്ങൾക്കു് അതിന്റെ സാരസ്യസാരം ദുർഗ്രഹമാണെന്നു കരുതീ
ട്ടായിരിക്കാം. ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന നാലു പുരുഷാർത്ഥ
ങ്ങളുടെ ഫലദാതാവായ വിഷ്ണുഭഗവാൻ, നാലു തൃക്കൈകളെക്കൊ
ണ്ടു് ഏതുപ്രകാരം ശോഭിക്കുന്നുവോ, തന്റെ ശത്രുക്കളോടു പോരാടു
കയും, ഭക്ഷണസാധനങ്ങളായ തരുഗുൽമലതാദികളെ കുത്തി മറി
ക്കുകയും ചെയ്യുന്ന ഐരാവതം, നാലു കൊമ്പുകളേക്കൊണ്ടു് ഏതു
പ്രകാരം ശോഭിക്കുന്നുവോ അപ്രകാരം തന്റെ ഹിതകാരികളും സ
ർവ്വകർമ്മകുശലന്മാരുമായ നാലു പുത്രന്മാരെക്കൊണ്ടു ദശരഥമഹാരാജാ
വു ശോഭിച്ചു എന്നു വർണ്ണിച്ചിരിക്കുന്നതിനാൽ, സൽപുത്രന്മാരെ
ക്കൊണ്ടു് ഒരു പിതാവിനുണ്ടാകാവുന്ന സൗഭാഗ്യാതിശയവും ചരി
താർത്ഥതയും സമ്പൂർണ്ണമായിരിക്കുന്നു. അലങ്കാരം ഉപമാ.

പരഭക്തനാം കവി, തന്റെ പതിവുപോലെ വൃത്താവസാന
ത്തിൽ അഭീഷ്ടപ്രാർത്ഥനാരൂപമായ മംഗളം ചെയ്യുന്നു.

(൩൬) ഗോവിന്ദ! ഹരി ഗോവിന്ദ! ഗോവിന്ദ!
ഗോവിന്ദ! ഹരി മാധവ! പാഹീമാം
ജാനകീനയനാമൃതഭാജന-
രൂപം കാണുമാറാകണം, ഗോവിന്ദ!

വ്യാ__മാധവ=(അ. പു. സം. ഏ) ലക്ഷ്മീദേവിയുടെ ഭർത്താവു്.
(വിഷ്ണു) പാഹി=(ക്രി. ലോട്ടു്. പരസ്മൈപദം. മ. പു. ഏ) രക്ഷി
ക്കണേ. മാം=(അസ്മത്. ദ്വി. ഏ) എന്നെ. ജാനകീ...രൂപം=സീ
താദേവിയുടെ കണ്ണുകൾക്കു് അമൃതിന്റെ പാത്രമായിട്ടുള്ള ആകൃതി.
ശ്രീരാമസ്വരൂപം, എന്നു താൽപര്യം.

ഈ വൃത്തത്തിലെ പദങ്ങളുടെ ശീൽ, പാനപ്പാട്ടുകളുടെ ശീൽ
തന്നെ. "വൃത്തമംജരീ"കാരൻ 'സർപ്പിണി' എന്നൊരു പുതിയവൃ
ത്തം കല്പിച്ച് ഈ രണ്ടാംവൃത്തത്തിന്റേയും, ഒമ്പതാം വൃത്തത്തി






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Devarajan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/52&oldid=168416" എന്ന താളിൽനിന്ന് ശേഖരിച്ചത്