-- 2 --
ട്ടത്. പക്ഷേ മാതൃകാഗ്രന്ഥങ്ങളുടെ വൈഷമ്യം കൊണ്ട് ഉദ്ദേശ്യസിദ്ധിക്കു പ്രയാസം കൂടുതലായിത്തോന്നുകയാൽ കഴിഞ്ഞേടത്തോളം ഭാഗം ഇപ്പോൾ പ്രസിദ്ധപ്പെടുത്തുകയും, ബാക്കി ഇനിയൊരിക്കലാവാമെന്നു തീർച്ചപ്പെടുത്തുകയും ചെയ്യേണ്ടിവന്നു.
പണ്ടത്തേക്കാലത്തു ദേശംതോറും എഴുത്തുപള്ളികളുണ്ടാക്കി കുട്ടികളെ പഠിപ്പിച്ചിരുന്നതു നാട്ടെഴുത്തച്ചൻ (ആശാൻ) മാരാണല്ലോ. അന്നു നിലത്തെഴുത്ത് , കണക്ക്, അഷ്ടകങ്ങൾ, (ചില ഇഷ്ടദേവതാസ്തോത്രങ്ങൾ) വാക്യം, അടിവാക്യം, ജ്യാവ്, (ജ്യൌതിഷത്തിലെ ഗണിതത്തിനാവശ്യമുള്ള ചില ക്രിയാ സാധനങ്ങൾ) നാൾപക്കം വയ്ക്കു ക, ഗ്രഹങ്ങളെ ഗണിക്കുക മുതലായതിനുള്ള വിധികൾ ഇവയെല്ലാം ആദിപാഠമായി പഠിപ്പിക്കും. ഇത്രയും കഴിഞ്ഞാൽ സാമാന്യവിദ്യാഭ്യാസം കഴിഞ്ഞു. പിന്നെ പെൺട്ടികളെയും ആൺകുട്ടികളെയും വേർതിരിച്ചു പ്രത്യേകം ചില വിഷയങ്ങളെ പഠിപ്പിക്കും. ആൺകുട്ടികളെ ശ്രീകൃഷ്ണ ചരിതം മുതലായ മണിപ്രവാളകാവ്യങ്ങളും സംസ്കൃതപാഠത്തിനത്യാവശ്യകങ്ങളായ അമരകോശം, സിദ്ധരൂപം, ബാലപ്രബോധനം, എന്നിവയും ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം മുതലായ ഒന്നോ രണ്ടോ ചെറു കാവ്യങ്ങളും പഠിപ്പിച്ചു സംസ്കൃത ഭാഷാപ്രവേശമാർഗ്ഗത്തിലെത്തിക്കും. അതോടുകൂടി പഞ്ചാംഗംവയ്ക്കുക, ഗ്രഹങ്ങളെ ഗണിക്കുക മുതലായ 'കവിടിക്രിയ'കളും ചെയ്യിച്ചു തുടങ്ങും.
എന്നാൽ ഈ രണ്ടാംതരത്തിൽ പെൺകുട്ടികളു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Josepantony എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |