താൾ:Ramayanam 24 Vritham 1926.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

26 രാമായണം വ്യാ -- ഹവ്യ ... കുണ്ഡം അഗ്നികുണ്ഡം. ദിവ്യനായൊരു പുരുഷൻ - പ്രജാപത്യനായ ഒരു പുരുഷനെന്നു വാൽമീകി രാമായണത്തിലും 'വഹ്നിദേവൻ' എന്ന് അദ്ധ്യാത്മരാമായണത്തിലും പറയുന്നു. പായസം - പയസ്സ് (പാൽ ചേർത്തുണ്ടാക്കിയ പരമാന്നം. പാലിന്റെ സ്ഥാനത്തു ചേർത്തുവരാറുള്ളതുകൊണ്ടു സന്ദേഹപരിഹാരത്തിനുവേണ്ടി പാൽപായസമെന്നും , മധുരത്തിനു ശർക്കരയും പഞ്ചസാരയും ചേർക്കാറുള്ളതുകൊണ്ടും പഞ്ചസാരപ്പായസമെന്നും ശർക്കരപ്പായസമെന്നും വ്യവഹരിക്കപ്പെട്ടുവരുന്നു.

(൧൮). കൌസല്യാദേവപക്കർദ്ധം കൊടുത്തിതു

        കൌതുകപൂർവ്വമാദ്യം നൃപോത്തമൻ
         കൌശല്യമോടും പായസത്തിലർദ്ധം
         കൈകേയിക്കും കൊടുത്തിതു ഗോവിന്ദ !

വ്യാ - അർദ്ധം - പകുതി. കൌതുകപൂർവ്വം (ക്രി.വി.) സന്തോഷത്തോടെ. നൃപോത്തമൻ - രാജാവ് . കൌശല്യം -ക്രിയചെയ്യുന്നതിനുള്ള സാമർത്ഥ്യം. ഇവിടെ പായസം ഭാഗിക്കുന്നതുതന്നെ ക്രിയ. പത്നിമാർ മൂവരുണ്ടാകകൊണ്ട് അവരുടെ പ്രാധാന്യത്തെയും ആനുഗുണ്യത്തെയും അനുസരിച്ചു താൻ തന്നെ വിഭജിച്ചുകൊടുക്കുന്നതു ദുർഘടമാകയാൽ അവരുടെ ദാക്ഷിണ്യപരീക്ഷക്കായി രണ്ടുപേർക്കുമാത്രമായി കൊടുത്തതായിരിക്കാം രാജാവിന്റെ കൌശലം. അതു് ഇ

  • ഈ പദ്യം അച്ചടിച്ച പുസ്തകങ്ങളിൽ കാണുന്നില്ല ; പഴയ താളിയോലഗ്രന്ഥങ്ങളിൽ ഉള്ളതും , പണ്ടത്തെ ആശാന്മാർ കുട്ടികളെ പഠിപ്പിച്ചുവരാറുള്ളതുമാണ്. അച്ചടിപ്പുസ്തകങ്ങളിൽ കൌസല്യക്കും കൈകേയിക്കും പായസം കൊടുത്ത സംഗതി ഒന്നും തന്നെ പറയുന്നില്ല. അവിടം വായിക്കുമ്പോൾ ആസ്സംഗതി വിട്ടുപോയിരിക്കുന്നു എന്ന് വായനക്കാർക്കറിയാവുന്നതാണു് .





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ തേതിക്കുട്ടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/39&oldid=168401" എന്ന താളിൽനിന്ന് ശേഖരിച്ചത്