ണങ്ങൾ= സൽസ്വഭാവം മുതലായ ഗുണങ്ങൾ. ആഭിശബ്ദംകൊണ്ടു സൗന്ദര്യാദിഗുണങ്ങളേയും ഗ്രഹിച്ചുകൊള്ളണം. ശൈഥില്യം= അഴിവു. മാനസേ= (അ.ന.സ.ഏ) മനസ്സിൽ. ധർമ്മവൈകല്യം= ധർമ്മലോപം. ദശരഥൻ അല്പം ഭാര്യാസക്തനാണു. എങ്കിലും അദ്ദേഹം ഒരിക്കലും ധർമ്മലോപം വരുത്താറില്ല, എന്നു പറഞ്ഞതുകൊണ്ടു കവിയുടെ സൂക്ഷ്മാലോചനസാമർത്ഥ്യവും, മനുഷ്യപ്രകൃതിജ്ഞാനവും, വെളിപ്പെടുന്നു. രാമന്റെ വനവാസം മുതലായതെല്ലാം ഇതിനെ തെളിയിക്കുന്നുണ്ടല്ലൊ.
(൧൩)അശ്വങ്ങൾ പെരുമാറ്റിയവനിയിൽ
അശ്വമേധങ്ങൾ ചെയ്തവനശ്രാന്തം
വിശ്വദേവതാമോദം വളർത്തിനാൻ
വിശ്രുതകീർത്തി രാജാവു ഗോവിന്ദ!
വ്യാ= അശ്വങ്ങൾ= കുതിരകൾ. പെരുമാറ്റുക= സഞ്ചരിപ്പിക്കുക. അവനി= ഭൂമി. അശ്രാന്തം= (അ.ന.പ്ര.ഏ) എപ്പോഴും. വിശ്വ...മോദം= എല്ലാ ദേവന്മാർക്കും പ്രീതി. വിശ്രുതകീർത്തി= കേൾവിപ്പെട്ട യശസ്സോടുകൂടിയവൻ.
(൧൪) സന്തതി പുനരില്ലാഞ്ഞു സന്തതം
സന്താവപ്പെട്ടിരിക്കുന്ന ഭൂപനു
ചിന്ത മറ്റൊന്നിലില്ല ജഗത്ത്രയ്-
സന്താനത്തിനു മാനസ ഗോവിന്ദ!
വ്യം= സന്തതി=പുത്രൻ. സന്തതം=(അ.ന.പ്ര.ഏ) എപ്പോഴും. ചിന്ത= വിചാരം. ജഗത്രയസന്താനം= മൂന്നുലോകത്തിനും കല്പവൃക്ഷമായിട്ടുള്ളവൻ. എല്ലാവർക്കും അഭീഷ്ടദാനം ചെയ്യുന്നവൻ. ഇതു ഭൂപൻ എന്നതിന്റെ വിശേഷണം. ജഗത്രയസന്താനമായ ഭൂപനു എന്നന്വയിക്കണം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |