ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
22 രാമായണം
മേദിനീപതിമൌലി ദശരഥ- നാമധേയവാനേകദാ ഗോവിന്ദ!
വ്യാ - മേദിനീ തിലകം = ഭൂമിയുടെ തൊടുകുറി. (ഭൂമിക്കു ഒരല ങ്കാരമെന്നു സാരം)മേദിനീ പതിമൌലി - രാജശ്രേഷ്ഠൻ.ദശരഥനാ മധേയൻ = ദശരഥനെന്നു പേരോടുകൂടിയവൻ. (പത്തു ദിക്കുകളി ലും ഗമിക്കുന്ന തേരോടുകൂടിയവൻ.എന്ന് അവയവാർത്ഥം) ഏക ദാ= (അവ്യ)ഒരിക്കൽ.
( ൯) ഏഴു സാഗരം മേഖലയാകുന്നൊ- രൂഴിതന്നിൽ നിറയുന്ന ലോകരെ ഏഴകോഴകൾ കൂടാതെ രക്ഷിച്ചു നാഴികതോറും രാജാവു ഗോവിന്ദ !
വ്യാ- ഏഴുസാഗരം = ഏഴു സമുദ്രം."ലവണേ , ക്ഷു,സുരാ,സർപ്പി, ദ്ദധി, ക്ഷീര,ജലാഃസമാഃ" എന്നു പ്രമാണം.മേഖല= അരഞാണ്, (അരഞ്ഞാണുപോലെ നാലുഭാഗത്തും ചുറ്റിക്കിടക്കുന്നത്.)ലോകർ= ജനങ്ങൾ.ഏഴകോഴകൾ = കാഴ്ച, സമ്മാനം,കൈക്കൂലിമുതലായതു്. രാജാവ്=രഞ്ജിപ്പിക്കുന്നവൻ.എന്ന് അവയവാർത്ഥം.ഇതുകൊണ്ടു ദശരഥൻ ചക്രവർത്തിയാണെന്നു സിദ്ധിക്കുന്നു.
(൧൦) വീർയ്യശൌർയ്യപരാക്രമത്തെക്കൊണ്ടു
സൂർയ്യപുത്രനെ നിന്ദിപ്പിച്ചെത്രയും സർവ്വസമ്പത്തെ നാട്ടിൽ വളർത്താന- ങ്ങുർവ്വീമണ്ഡലനായകൻ ഗോവിന്ദ!
വ്യാ ---- വീർയ്യം = സാമർത്ഥ്യം, ശൌർയ്യം = ശൂരത . പരാക്രമം = ശത്രു ക്കളോടെതൃപ്പാനുള്ള ശക്തി . സൂർയ്യപുത്രൻ = ധർമ്മരാജാവ് . (അന്ത കൻ)നിന്ദിപ്പിക്കുക= നിസ്സാരനാക്കിക്കുക . (ധർമ്മരാജാവിനെപ്പോ ലെ അധർമ്മം പ്രവർത്തിക്കുന്നവരെ എല്ലാം അദ്ദേഹം ശിക്ഷിക്കും.
ദ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാജൻ കെ കെ എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |