താൾ:Ramayanam 24 Vritham 1926.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിനാലുവൃത്തം 15

താ-ദൈവതം. ദേവപര്യായങ്ങളായ ഈ മൂന്നു ശബ്ദങ്ങൾക്കും ലിംഗഭേദം മാത്രമേയുള്ളു. അർത്ഥഭേദമില്ല.) വിഷാദം=ദു:ഖം. ഇഹം (അവ്യ) ഈ വിഷയത്തിൽ. യൂയം=(യുഷ്മത്.പ്ര.ബ) നിങ്ങൾ. വാനർകുലേ=(അ.ന.സ.ഏ) വാനരന്മാരുടെ വംശത്തിൽ. ഭുവി=(ഊ.സ്ത്രീ.സ.ഏ) ഭൂമിയിൽ.

    ആശർകുലാധമവധായ ശൃണു വേധ:!
    ദാശരഥിയായുലകിൽ ഞാനിഹ പിറപ്പേൻ,
    നാശമകലും, പുന"രിതേവമുരചെയ്ത-
    ങ്ങാശു ഭഗവാനഥ മറഞ്ഞു ഹരിരാമ.
   
   വ്യാ--ആശര.......വധായ=(അ.പു.ച.ഏ) രാക്ഷസാധമനാ

യ രാവണനെകൊൽവാനായിട്ട്. ശൃണു=(ക്രി.ലോട്ടു്.പ.പ.മ. പു.ഏ) കേട്ടാലും. വേധ:! =(സ.പു.സം.ഏ) അല്ലയോ ബ്രഹ്മാവേ! ദാശരഥി=ദശരഥന്റെ പുത്രൻ. പിറപ്പേൻ=(ക്രി.ഭാവി. ഉത്ത.പു.ഏ) നാശം=ആപത്തു. പുന:=(അവ്യ) പിന്നെ. "ഹേ ബ്രഹ്മാവേ അങ്ങ് കേട്ടാലും. ദുഷ്ടനായ രാവണനെ കൊൽവാനാ യിക്കൊണ്ടു ഞാൻ ഭൂമിയിൽ ദശരഥൻ എന്ന രാജാവിന്റെ പുത്രനാ യിട്ടു ജനിക്കാം. പിന്നെ ദേവകളുടെ ആപത്തെല്ലാം തീരും" എന്നരു ളിച്ചെയ്തിട്ടു വിഷ്ണു ഭഗവാൻ മറഞ്ഞു. എന്നു ഭാഷ.

    യോ ജഗദിദം സൃജതി മാലഗുണശക്ത്യാ
    യോ ജഗദിദം സപദി പാതി പരമാത്മാ
    യോ ജഗദിദം ഹരതി സോടയമഖിലേശോ
    മേ മനസി സംഭവതു; നാഥ! ഹരിരാമ.
   വ്യാ‌--യ: (യഛബ്ദം. പു.പ്ര.ഏ); ജഗത്. (ത.ന.ദ്വി.

ഏ); ഇദം. (ഇദംശബ്ദം. ന.ദ്വി.ഏ); സൃജതി. (ക്രി.ലട്ടു്.പ. പ.പ്ര.പു.ഏ); കാലഗുണശക്ത്യാ. (ഇ.സ്ത്രീ.തൃ.ഏ); സപദി. (അ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vnharidasan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/28&oldid=168389" എന്ന താളിൽനിന്ന് ശേഖരിച്ചത്