താൾ:Ramayanam 24 Vritham 1926.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14 ==രാമായണം==

ളെ ഒരുക്കിവയ്ക്കുന്ന പരിശുദ്ധസ്ഥലം. നീളെ=എല്ലാടവും. നിണം= രക്തം. ഊക്കുക=കോരിയൊഴിക്കുക. യാഗയജനാദികൾ=യാഗം, ഹോമം മുതലായ കർമ്മങ്ങൾ.

  ഭൂമിയിൽ യാഗാദികർമ്മങ്ങൾ മുടക്കുന്നതുകൊണ്ടു സ്വർഗ്ഗവാസി

കളായ ദേവകൾക്കുള്ള സങ്കടത്തെ അടുത്ത ശ്ലോകംകൊണ്ടു പറയുന്നു :-

   നഷ്ടയജനാലതിവിശന്നരിയകണ്ണും
   നട്ടുവയമൊട്ടുബത! നഷ്ടിപിടിപെട്ടു,
   ദുഷ്ടർജനീചരദവാഗ്നിഘനധാരാ
   ദൃഷ്ടിമുന നൽകുക നമുക്കു ഹരിരാമ.
  വ്യാ--നഷ്ടയജനാൽ=(അ.ത.പ.ഏ) യാഗങ്ങൾ ഇല്ലാതായ

തിനാൽ. അതി=(അവ്യ) അധികം. നട്ടു്=കഴിച്ചിട്ടതുപോലെ അക ത്തേക്കതാണു്. വയം=(അസ്മത്.പ്ര.ബ.) ഞങ്ങൾ. ബത!=(അവ്യ) കഷ്ടം. നഷ്ടി=നാശം. ദുഷ്ട......ധാരാ=ദുഷ്ടരായ രാക്ഷസന്മാരകു ന്ന കാട്ടുതീയിനു പരുമഴയായിട്ടുള്ള (രൂപകാലങ്കാരം.) ദൃഷ്ടിമുന= കടാക്ഷം.ഭൈത്യാരിയായ അങ്ങയുടെ കടാക്ഷംകൊണ്ടു മാത്രമേ രാക്ഷസന്മാരെ നശിപ്പിക്കാൻ സാധിക്കയുള്ളുവെന്നു സാരം. മേൽ എ ട്ടാം പദ്യം മുതൽ ഇതുവരെയുള്ള മിക്ക പദ്യങ്ങളും, കുമാരസംഭവം ര ണ്ടാം സർഗ്ഗം മുതൽ 48-വരെ ശ്ലോകങ്ങളുടെ ഒരു സാമാന്യ തർജ്ജ മയാണെന്നു വിചാരിക്കണം.

   ദേവകളിതേവമുരചെയ്തളവു ദേവൻ
   ദേവകളൊടേവമരുൾ ചെയ്തു ജഗദീശൻ,
   'ദേവതകളേ! മതി, വിഷാദ, മിഹയൂയം
    വാനരകുലേ ഭുവി പിറക്ക ഹരിരാമ.
   വ്യാ--ഏവം=(അവ്യ) ഇങ്ങനെ. ദേവൻ=വിഷ്ണുഭഗവാൻ. ജ

ഗദീശൻ=ലോകനാഥൻ. ദേവതകൾ=ദേവന്മാർ. (ദേവൻ=ദേവ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vnharidasan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/27&oldid=168388" എന്ന താളിൽനിന്ന് ശേഖരിച്ചത്